Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
പോന്നതായിരുന്നു..
അതോടെ പുറകിലേക്ക് മലച്ച റോഷനെ ഞാൻ നിഷ്പ്രയാസം ചവിട്ടി വീഴ്ത്തി..
അവന്റെ കൂടെ അപ്പോൾ നാലു പേരും കൂടി ഉണ്ടായിരുന്നു...
അതിൽ തന്നെ തടഞ്ഞു നിർത്തിയവനെ ശരതു അപ്പോഴേക്കും അടിച്ചു വീഴ്ത്തിയിരുന്നു...
ബാക്കിയുള്ളവർ എന്റെ നേരെ വന്നപ്പോൾ ശരത് അതിലൊരുത്തനെ കഴുത്തിൽ പിടി മുറുക്കി തടഞ്ഞു .. കൈത്തട്ടി മാറ്റി വെട്ടി തിരിഞ്ഞ അവനെ,, ഒന്ന് പുറകിലേക്ക് മാറി അവന്റെ കൂമ്പിനിട്ടു തന്നെ ശരതു ഒന്ന് കൊടുത്തു..
അതോടെ അവനും വീണു..
ആ സമയം കൊണ്ട് ബാക്കി ഉള്ളവൻമ്മാരെ ഞാൻ കൈകാര്യം ചെയതിരുന്നു...
അപ്പോഴേക്കും ഏഴുന്നേറ്റ് വന്ന റോഷന്റെ ഒരു പഞ്ച് എന്റെ മുഖത്തു പതിഞ്ഞു..
ആ ഇടിയിൽ എന്റെ ചുണ്ട് ചെറുതായി ഒന്ന് മുറിഞ്ഞു..
ചോര കണ്ടതോടെ കലി ഇരട്ടിച്ച ഞാൻ പിന്നെ അവനെ വെറുതെ വിടാൻ ഒരുക്കം അല്ലായിരുന്നു...
അവന്റെ നെഞ്ചിലും മുഖത്തുo ഞാൻ മാറി മാറി പ്രഹരിച്ചു..
ഒടുവിൽ ശരതു വന്നു എന്നെ പിടിച്ചു മാറ്റിയപ്പോഴേക്കും അവൻ വീണിരുന്നു..
രണ്ട് ദിവസം മുൻപ് സംഭവച്ചതിന്റെ മാത്രമല്ല ഇന്നലെ അവൻ ഏട്ടത്തിയോടു അങ്ങനെയൊക്കെ പറഞ്ഞതിന്റെ ദേഷ്യവും ഞാൻ അവന്റെ മേൽ തീർത്തു..
മൂന്നു മിനിറ്റോളം നീണ്ടു നിന്ന സംഘട്ടനo...
ചുറ്റും ആളുകൾ കൂടിയതോടെ ശരത് എന്നെ ബലമായി കാറിൽ കയറ്റി.. അവൻ കാർ സ്റ്റാർട്ട് ചെയ്തു..
"ഇത് ഇവിടെ അവസാനിപ്പിച്ചാൽ നിനക്ക് നല്ലത്.. ഇനിയും എന്റെയോ എന്റെ വീട്ടിൽ ഉള്ളവരുടെയോ പിന്നാലെ നീ വന്നാൽ
നമ്മളിൽ ഒരാളെ പിന്നെ ജീവനോടെ കാണു..
അതെന്തായാലും നീ ആയിരിക്കില്ല.. ""
ശരത് വണ്ടി എടുക്കുന്നതിന് മുൻപ്
💬 Comments
View all comments