0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
കാറിന്റെ ഗ്ലാസ്‌ താഴ്ത്തി വീണു കിടന്നിരുന്ന റോഷനോട്‌ അത്രയും ഞാൻ പറഞ്ഞിരുന്നു.. എഴുന്നേൽക്കാൻ ആകാതെ കിടന്നിരുന്ന അവനെ കൂടെ ഉള്ളവൻമാർ പിടിച്ചു എഴുന്നേൽപ്പിക്കുന്നത് ഞാൻ റിയർ വ്യൂ മിററിൽ കണ്ടു.. അര മണിക്കൂർ ആകുമ്പോഴേക്കും എന്റെ ഫോണിലേക്ക് പോലീസ് സ്റ്റേഷനിൽ നിന്നും കാൾ വന്നു.. S I ആയിരുന്നു വിളിച്ചത്.. റോഷൻ ഇപ്പൊ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.. വധശ്രമത്തിനാണു അവൻ എനിക്ക് എതിരെ കേസ് കൊടുത്തിരിക്കുന്നത്.. എത്രയും പെട്ടന്ന് സ്റ്റേഷനിൽ ഹാജർ ആകണമെന്നും ഇല്ലെങ്കിൽ അവർ വന്നു കസ്റ്റഡിയിൽ എടുക്കും എന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്തു... സംഗതി പോലീസ് കേസ് ആയെന്നു കണ്ട ശരത് തന്നെയാണ് DYSP രാജശേഖർ sir നെ വിളിച്ചു വിവരം പറയാൻ പറഞ്ഞു... ആദ്യം ഒന്ന് മടിച്ചു എങ്കിലും ഇനി ഇതിനു പിന്നാലെ വരാൻ പോകുന്ന കേസും കോടാലിയുമെല്ലാം കാരണം ഞാൻ മാത്രം അല്ല എന്റെ വീട്ടുകാരും ഇതിന്റ പേരിൽ വിഷമിക്കും അല്ലോ എന്നു ഓർത്തപ്പോൾ ഞാൻ സർനെ വിളിക്കാൻ തീരുമാനിച്ചു..
സർനെ വിളിച്ചു ഞാൻ അത് വരെ സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു.. ഒപ്പം കഴിഞ്ഞ ദിവസം ഞാൻ എന്റെ ബാംഗ്ലൂർ ഉള്ള ഫ്രണ്ട് കുമാർ വഴി റോഷനെപ്പറ്റിയും അവന്റെ തന്തപ്പിടിയെ പറ്റിയും എല്ലാം ഞാൻ അന്വേഷിച്ചിരുന്നു.. കുമാർ അവിടെ രാഷ്ട്രീയപ്രവർത്തനം ഒക്കെ ഉള്ള ആളാണ്.. അത് കൊണ്ട് തന്നെ പെട്ടന്ന് അവനു അവരുടെ കംപ്ലീറ്റ് ബാക്ക്ഗ്രൗണ്ട് എനിക്ക് പറഞ്ഞു തരാൻ പറ്റി.. ഞാൻ റോഷനെപ്പറ്റി മുൻപ് അറിഞ്ഞതിൽ അപ്പുറം കുമാർ പറഞ്ഞതിൽ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു.. കള്ളും

💬 Comments

View all comments