0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
അത്രേ... ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോൾ ശേഖർ സർ വിളിച്ചു.. റോഷന്റെ കണ്ടിഷൻ ok ആണെന്നും ദേഹം മുഴുവൻ ഇടി കൊണ്ട് ചതഞ്ഞിട്ടുണ്ട്..
നെറ്റിയിലും മുഖത്തും ചെറിയ മുറിവുകൾ ഉണ്ട്.. വേറെ പേടിക്കാൻ ഒന്നും ഇല്ലന്നും പറഞ്ഞു..."ഒത്തു കിട്ടിയപ്പോൾ നീ അവനിട്ടു ഭേഷായി കൊടുത്തു അല്ലെ.."" എന്ന് ചോദിച്ചു സർ ചിരിച്ചപ്പോൾ അത് വരെ പിരിമുറക്കത്തിൽ ആയിരുന്ന ഞാനും ചിരിച്ചു പോയി.. പോലീസ്ന്റെ ഭാഗത്ത്‌ നിന്നും നടപടി ഒന്നും ഉണ്ടാകില്ല എന്ന് സർ ഉറപ്പ് തന്നെങ്കിലും റോഷന്റെ ആൾക്കാർ എന്നെ തേടി വരാൻ സാധ്യത ഉള്ളതിനാൽ തല്ക്കാലം ഇന്ന് രാത്രി ഒന്ന് മാറി നിൽക്കുന്നതു നല്ലതാണു എന്ന് സർ ഉപദേശിച്ചു.. ഇനി ഒരു കയ്യാങ്കളി ഉണ്ടാകാതെ നോക്കണം എന്നും പറഞ്ഞു.. സർ പറഞ്ഞത് തന്നെ ആണ് ശരി എന്ന് ശരത്ഉം പറഞ്ഞതോടെ ഞാൻ അത് അനുസരിച്ചു.. ചേട്ടനെ വിളിച്ചു വിവരം പറഞ്ഞു.. അന്ന് രാത്രി ഞാൻ ശരത്തിന്റെ ഒരു പരിചയകാരന്റെ വീട്ടിൽ ആണ് തങ്ങിയത്.. സാധരണ വരുന്ന സമയം ആയിട്ടും എന്നെ കാണാതെ ആയപ്പോൾ എന്നെ അമ്മയും ഏട്ടത്തിയും വിളിച്ചു എങ്കിലും ഞാൻ ആദ്യം ഫോൺ എടുത്തില്ല.. പിന്നെ ചേട്ടൻ വിളിച്ചു.. 'അവർ നിർബന്ധിച്ചപ്പോൾ സംഭവിച്ചതെല്ലാം അവരോട് പറയേണ്ടി വന്നു'എന്നു അവൻ എന്നോട് പറഞ്ഞു.. ഞാൻ അമ്മയോടും ഏട്ടത്തിയോടും അവന്റെ ഫോണിൽ തന്നെ സംസാരിച്ചു.. നല്ല കരച്ചിൽ ആയിരുന്നു രണ്ട് ആളും എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നായിരുന്നു അവരുടെ പേടി.. അവരെ ആശ്വാസിപ്പിക്കാൻ ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ടു.. അച്ഛനോടും ഞാൻ സംസാരിച്ചു..കുറേ ചീത്ത കേട്ടത് മിച്ചം... ???

💬 Comments

View all comments