0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
മനസ്സിലായി.. കാരണം എനിക്ക് എതിരെ കേസ് കൊടുക്കാൻ അവനു താല്പര്യം ഇല്ലായിരുന്നു.. നേരിട്ട് പകരം ചോദിക്കാൻ തന്നെ ആയിരുന്നു അവന്റെ ഉദ്ദേശം.. എന്നാൽ അവന്റെ ഫ്രണ്ട് ആയ S I യുടെ ഉപദേശം ആയിരുന്നു കേസ് കൊടുക്കാൻ.. എന്നാൽ എന്റെ ഏട്ടത്തിയോട് പെരുമാറിയതിൽ അവന്റെ ഭാഗത്തു ആണ് തെറ്റ് എന്ന് മനസ്സിലാക്കിയ അവന്റെ അങ്കിൾ കേസ് പിൻവലിക്കാനും എല്ലാം അവസാനിപ്പിക്കാൻ അവനോട് ആവശ്യപ്പെട്ടു.. പിന്നെ രാജശേഖർ സാറിന്റെ ഇടപെടലും.. എല്ലം പറഞ്ഞു ഒത്തു തീർപ്പാക്കി എന്ന് കരുതി എല്ലാവരും പിരിയുമ്പോൾ റോഷന്റെ കണ്ണിൽ എരിയുന്ന പക കണ്ട എനിക്ക് ഉറപ്പ് ആയിരുന്നു ഇത് അവസാനിച്ചിട്ടില്ല എന്ന്.. "മിക്കവാറും ഒരു വരവ് കൂടി വരേണ്ടി വരും.." ഞാൻ മനസ്സിൽ ഉറപ്പിച്ചു... പിന്നെ പ്രശ്നങൾ ഒന്നും ഉണ്ടായില്ല.. ദിവസങ്ങൾ കടന്നു പോയി.. മാമന്റെ മകന്റെ കല്യാണവും പിന്നെ എന്റെ കല്യാണ ആലോചനയും മറ്റും ആയി എല്ലാം എല്ലാവരും മറന്നു തുടങ്ങിയിരുന്നു... ഞാനും റോഷനും പിന്നെ തമ്മിൽ കാണുന്നത് ഇന്ന് ഈ കല്യാണവീട്ടിൽ വച്ചു ആണ്.. പെട്ടെന്ന് അവനെ ഇവിടെ കണ്ടപ്പോൾ 4 മാസം മുന്നേ സംഭവിച്ചതെല്ലാം എന്റെ മനസ്സിൽ ഞാൻ ഓർത്തു പോയി.. *************-********** റോഷൻ പോയി കഴിഞ്ഞ്,, ഞാനും ജിതിനും പിന്നെയും ഓരോ വിശേഷങ്ങൾ പറഞ്ഞു മുന്നോട്ട് നടക്കവേ ആണ് ജിതിന്റെ ഫോൺ റിങ് ചെയ്തത്.. ആതിര ആണ് വിളിക്കുന്നതു എന്ന് എനിക്ക് അവന്റെ മുഖം കണ്ടപ്പോഴെ തോന്നി... ഞാൻ അവനോടു സംസാരിച്ചു കൊള്ളാൻ പറഞ്ഞിട്ട് തനിയെ മുന്നോട്ട് നടന്നു.. കല്യാണത്തിന് മുൻപു ഇത് പോലെ ഉള്ള ഫോൺ

💬 Comments

View all comments