Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
വിളികൾ ആകും ആണും പെണ്ണും ഏറ്റവും എൻജോയ് ചെയ്യുന്നത് അല്ലെ..
എന്തോ എനിക്കറിഞ്ഞുടാ..
എനിക്ക് അങ്ങനെ വിളിക്കാൻ ആരുമില്ലേ...
പാവം ഞാൻ....
ജിതിൻ ഫോൺ എടുത്ത് കുറുകൽ തുടങ്ങി...
ഞങ്ങൾ നടന്നു വന്നിരുന്ന വഴിയുടെ ഇടത്തോട്ട് ഉള്ള തിരിവ് നേരെ പോകുന്നത് കല്യാണവീടിന്റെ പുറകിലേക്ക് ആയിരുന്നു...
തെങ്ങിൻ പറമ്പ് ആണ് ആ വഴിയുടെ മറുവശം...അടുത്തൊന്നും വീടുകളും ഇല്ല..
അവിടെ എത്തുന്ന ഭാഗം വരെയും ട്യൂബ് വെളിച്ചം ഉണ്ടായിരുന്നു... എന്നാൽ അവിടെ ഒന്നും ആൾകാർ ഉണ്ടായിരുന്നില്ല..
ഞാൻ അങ്ങനെ ചുമ്മാ അങ്ങോട്ട് നോക്കിയപ്പോൾ ആണ് ആ കാഴ്ച കണ്ടതു ഒരു പെൺകുട്ടി വീടിന്റെ പുറകു വശത്തു നിന്നും അവിടെക്ക് നടന്നു വരുന്നു..
അത് ഞാൻ നേരത്തെ കല്യാണവീട്ടിൽ വച്ചു കണ്ട അമ്മു ആയിരുന്നു..
അവൾ എന്നെ കണ്ടില്ല..
എന്തോ അവളെ കണ്ടപ്പോൾ ഒന്ന് ചെന്ന് ഒരു സോറി പറഞ്ഞാലോ എന്ന് തോന്നി എനിക്ക്...
ഞാൻ കാരണം കുറേ വഴക്ക് കേട്ടതല്ലേ..
നേരത്തെ ദേവൂട്ടിയെ കൊണ്ട് വരാൻ പോയ
സമയത്തു അവളെ കണ്ടപ്പോൾ പറയണം എന്ന് മനസ്സിൽ തോന്നി എങ്കിലും ഏട്ടത്തി ഉണ്ടായിരുന്നത് കൊണ്ട് പിന്നെ എന്തോ വേണ്ടാ എന്ന് വച്ചതാ..
ഇപ്പൊ അവൾ അവിടെ തനിച്ചു ആണ്,,
ചെന്ന് സംസാരിച്ചലോ..
ഞാൻ ജിതിനെ നോക്കി..അവൻ വേറെ ഏതോ ലോകത്തിൽ ആണ്..
അവനും ആതിരയും മാത്രമുള്ള ലോകം...
അവനെ ശല്യം ചെയ്യാതെ ഞാൻ അമ്മുവിന്റെ അടുത്തേക്ക് നടന്നു..
അല്ല പോണോ..??
എനിക്ക് ഒരു സംശയം..
""പത്തുഇരുപത്തിഎഴു
വയസ്സ് ആയില്ലേടാ കോപ്പേ.. അത് പോലെ ഒരു സുന്ദരികുട്ടിയെ തനിച്ചു കിട്ടിയിട്ടും അവളോട്
💬 Comments
View all comments