0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
സംസാരിക്കാൻ ഒരു കാരണം ഉണ്ടായിട്ടും ഇങ്ങനെ ചിന്തിച്ചു മാറി നില്കാൻ നീ എന്തൂട്ട് മണ്ടൻ ആടാ.. ചെല്ലടാ ചെല്ല്.. "" മറ്റവൻ ആണ് അത് പറഞ്ഞത്. .. എന്റെ മനസ്സ് ??? ഒടുവിൽ ഞാൻ രണ്ടും കല്പ്പിച്ചു അവളുടെ അടുത്തേക്ക് നടന്നു.. അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് അവൾ പോകുന്നതു ആ തെങ്ങിൻ പറമ്പിന്റെ ഉള്ളിലേക്ക് ആണ്.. അതിന്റെ അകത്തു ആണേൽ വല്ലാത്ത ഇരുട്ടും.. പറമ്പിന്റെ ഉള്ളിലേക്ക് കുറച്ചു കയറിയതും അവൾ അവിടെ നിന്നു.. അവളുടെ അടുത്തേക്ക് എത്താറായിരുന്ന ഞാൻ നടത്തത്തിന്റെ വേഗത കുറച്ചു... അവൾ നിൽക്കുന്ന അവിടം വരെയും വെളിച്ചം ഉണ്ടായിരുന്നു.. എന്നാൽ പോലും അത്രയും കൂടുതൽ ആയി ഇല്ലതാനും.. അവൾ എനിക്ക് പുറം തിരിഞ്ഞു നിൽക്കുവാണ്.. നേരത്തെ കണ്ട ചുരിദാർ തന്നെ വേഷം.. അവളുടെ പുറകിൽ എത്തിയതും ഞാൻ അവളെ തന്നെ കുറച്ചു സെക്കൻഡ് നോക്കി നിന്നും.. അഴകളവുകൾ ഒത്ത അവളുടെ ബാക്ക് കണ്ടു മതി മറന്നു നിന്നത് ഒന്നും അല്ലട്ടോ.. എന്തോ അവളോട്‌ സംസാരിക്കാൻ എനിക്കൊരു മടി പോലെ... നേരത്തെയുള്ള അവളുടെ ആ നോട്ടം അതിപ്പോഴും മനസ്സിൽ ഉണ്ട്.. ഒരു വിറയൽ കയ്യിനുഉം കാലിനുഉം ഒക്കെ.. എന്നാലും ഞാൻ വാ തുറന്നു.. "അതേയ്.... എനിക്ക് ഒരു കാര്യം പറയാനുണ്ട്....""
പെട്ടന്ന് എന്റെ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയ അവളുടെ മുഖം കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഞാൻ വല്ലാണ്ട് ആയി... അവളുടെ കണ്ണുകൾ എല്ലാം കലങ്ങിയിരിക്കുന്നു.. ആ മിഴികൾകൾക്ക് മോടി കൂട്ടിയിരുന്ന മഷിയെല്ലാം മാഞ്ഞു തുടങ്ങിയിട്ടുണ്ട്... അവൾ കരയുകയായിരുന്നു എന്ന് ഒറ്റനോട്ടത്തിൽ വ്യക്തo.. എന്നെ

💬 Comments

View all comments