0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
അവിടെ കണ്ടപ്പോൾ തുറിച്ചു ഒന്ന് നോക്കി അവൾ.. പെട്ടന്ന് പരിസരബോധം വീണ്ടെടുത്ത പോലെ ചുറ്റും ഒന്ന് കണ്ണോടിച്ചു... "എന്താ.. നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നെ..?? " എന്നെ അവിടെകണ്ടതിൽ ഉള്ള അമ്പരപ്പിന് അപ്പുറം അല്പം ഭയംവും ഉണ്ടായിരുന്നു അവളുടെ ആ ചോദ്യത്തിൽ.. 'എന്നാൽ ആ ഭയം എന്നെയല്ല... എന്നെയും അവളെയും ഒരുമിച്ചുഅവിടെവച്ച് ആരെങ്കിലും കാണുന്നതിൽ ആണെന്ന്' ഇടയ്ക്ക് പിന്നെയും അവൾ ചുറ്റും കണ്ണോടിക്കുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി.. എന്നെയും അവളെയും ആ സമയത്ത് അവിടെ വച്ച് തനിച്ചു ആരെങ്കിലും കാണുന്നതിലെ ''സദാചാരനിർമ്മിതമായ തെറ്റ്'' ഞാനും മനസ്സിലാക്കി.. ''ഞാൻ തന്നോട് ഒരു സോറി പറയാൻ വന്നതാണ്.." "എന്തിന്..?? " മിഴിനീർ നനച്ച കണ്ണുകൾ തുടച്ചു കൊണ്ട് വളരെ നിഷ്കളങ്കമായി ആയിരുന്നു അവളുടെ ആ ചോദ്യം.. "ഞാൻ കാരണം അല്ലെ തനിക്ക് നേരത്തെ ചീത്ത കേട്ടത്.. എന്റെ ഭാഗത്തു ആയിരുന്നു മിസ്റ്റേക്ക്.. സോറി.. '' "അത് സാരമില്ല.. ഞാനും നിങ്ങളെ കണ്ടില്ലായിരുന്നു അപ്പോൾ.. ഞാനും ശ്രദ്ധിക്കാതെയാ വന്നത്.. സോറി പറയണ്ട കാര്യമൊന്നും ഇല്ല...'' അത്രയും പറഞ്ഞു കൊണ്ട് അവൾ എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു... മുഖം പുഞ്ചിരി തന്നെങ്കിലും അവളുടെ മിഴികളിൽ ഞാൻ അപ്പോഴും കണ്ടത് ദുഃഖം ആണ്.. അല്പം കൂടി എന്റെ മുന്നിലേക്ക്,, കൂടതൽ വെളിച്ചം ഉള്ള ഭാഗത്തെക്ക് അവൾ കയറി നിന്നു... അപ്പോഴാണ് അവളുടെ ഇടത്തെ കവിളിൽ പതിഞ്ഞു കിടക്കുന്ന വിരൽപ്പാടുകൾ ഞാൻ ശ്രദ്ദിച്ചത്.. നാലു വിരലുകൾ അത്ര കനത്തിൽ അല്ലെങ്കിൽ പോലും അവൾ അത്രയും അടുത്ത് വന്നപ്പോൾ ആ വെളുത്ത കവിളിൽ പാടുകൾ വ്യക്തo.. 'എന്ത്

💬 Comments

View all comments