0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
പറ്റി എന്ന് ചോദിക്കണം എന്ന് മനസ്സ് പറഞ്ഞു എങ്കിലും... എന്തോ എനിക്ക് പറ്റിയില്ല.. ആ വിരൽപ്പാടുകളിൽ തന്നെ ആയിരുന്നു എന്റെ കണ്ണുകൾ.. ഞാൻ ശ്രദ്ദിക്കുന്നു എന്ന് മനസ്സിലായപ്പോൾ അവൾ ഇടത് കൈ കൊണ്ട് കവിൾ മറച്ചു തല കുമ്പിട്ടു നിന്നു.. അപ്പോൾ ആണ് എന്റെ ഫോൺ റിങ് ചെയ്തത്..
പെട്ടെന്ന് തല ഉയർത്തിയ അവൾ.. "നിങ്ങൾ പൊയ്ക്കോളു ഇവിടെ ഇങ്ങനെ ആരെങ്കിലും നമ്മളെ ഒരുമിച്ച് കാണുന്നത് ശരിയല്ല.. വേഗം പൊയ്ക്കോളൂ.. മ്മ്മ്.. "" അവൾ വേഗം എന്നെയും മറി കടന്നു വീട്ടിലേക്ക് നടന്നു.. പുറകിലെ വാതിൽ വഴി അവൾ വീടിന്റെ അകത്തേക്ക് കയറുന്നതു വരെ ഞാൻ അവളെത്തന്നെ നോക്കി നിന്നു... എന്താണ് എന്ന് അന്യമെങ്കിലും കാര്യമായ എന്തൊക്കയോ വിഷമം അവളെ അലട്ടുന്നുണ്ട്... ഒരു പക്ഷെ ദാരിദ്ര്യം തന്നെ ആകാം.. അല്ലെങ്കിൽ അവളുടെ പ്രായത്തിൽ ഒരു പെൺകുട്ടി ഇത്രയും വിഷമതകൾ സഹിച്ചു വീട്ടുവേലക്ക് നിൽക്കില്ലല്ലോ... അവളുടെ മുഖം എന്തോ മനസ്സിൽ കൊളുത്തിയ പോലെ.. അല്ലെങ്കിലും ഇതൊക്ക ഞാൻ എന്തിനാ ചിന്തിക്കുന്നെ...?? എന്റെ ആരാ അവൾ.. ആദ്യമായ കണ്ട ഒരു പെൺകുട്ടി.. അതും തീർത്തുo അപ്രതീക്ഷിതമായി... ഇനി കാണുമോ എന്ന് അറിയത്തുo ഇല്ല... പക്ഷെ അവളെ ആദ്യം കണ്ടപ്പോൾ മുതൽ ഉള്ള അവളുടെ നോട്ടം.. അത് ഇപ്പോഴും മനസ്സിൽ ഉണ്ട്... അവളെ തന്നെ ഞാൻ പിന്നെയും ഓർത്തു കൊണ്ടിരിക്കുന്നു.. "ദൈവമേ ഇത് അതല്ലേ..?? എന്തോന്ന്...?? Love at first sight... " അത് തന്നെ.. "" "പിന്നെ love at first sight പോലും.. മര്യാദക്ക് മനസ്സിൽ തോന്നിയ ഇഷ്ട്ടം

💬 Comments

View all comments