Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
ഒരു പെണ്ണിന്റെ മുഖത്ത് നോക്കി പറയാൻ പോലും ധൈര്യം ഇല്ലാത്തവനാ..
ഇനി ഇപ്പൊ അങ്ങനെ ആണേൽ പോലും അത് നിന്റെ മനസ്സിൽ ഇരുന്നു ക്ലാവ് പിടിക്കത്തെ ഉള്ളൂ.. നീ പോകാൻ നോക്കടാ
പേടിതൊണ്ടാ..ഇത് ശരിക്കും പറഞ്ഞാ,, അവളോട് ഒരു സഹതാപം.. അത്രേ ഉള്ളൂ.."
മനസ്സിൽ ഇരുന്നു മറ്റവൻ പറഞ്ഞു..?
"അത്രേ ഉള്ളൂ.. "
"ഹാ അത്രേ ഉള്ളൂ മോൻ ചെല്ല്..''
'എന്നാ ശരി.. അപ്പോൾ പോയേക്കാം.. നമ്മളിലെയ്യ്..''
തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ അവൾ ആദ്യം പുറം തിരിഞ്ഞു നിന്നിരുന്ന അവിടം എന്റെ ശ്രദ്ധയിൽപ്പെട്ടത്..
വെളിച്ചം കുറവായതിനാൽ ഞാൻ അത് ആദ്യം കണ്ടില്ലായിരുന്നു..
മൂന്നു അസ്ഥിത്തറകളായിരുന്നു അവിടെ..
അതിൽ ഒന്ന് അല്പം ചെറുത്..
അവിടെ അടക്കിയിരുന്നത് ഒരു കുഞ്ഞിനെ ആയിരിക്കാം..
അത് നോക്കി നിൽക്കെ ആണ്
പെട്ടന്ന് എന്റെ ഫോൺ വീണ്ടും റിങ് ചെയ്തു.. ജിതിൻ ആയിരുന്നു.. അല്പം മുന്നേ വിളിച്ചതും അവൻ തന്നെയായിരുന്നു..അപ്പോൾ അമ്മു പോകുന്നതും നോക്കി നിന്ന് കാൾ അറ്റൻഡ് ചെയ്യാൻ ഞാൻ വിട്ടു പോയിരുന്നു..
ആതിരയോട് സൊള്ളികഴിഞ്ഞു എന്നെ നോക്കിയപ്പോൾ കാണാൻടു വിളിക്കുവാ അവൻ..
ഞാൻ call എടുത്തു..
"ഹലോ ഡാ നീ ഇതെവിടെ പോയി.. '''
"ഞാൻ ഇവിടെ അടുത്ത് തന്നെ ഉണ്ടെടാ.. നീ നിൽക്കുന്നതിന്റെ ഇടത്തോട്ട് ഒരു വഴി കണ്ടോ.. ഞാനാ വഴിയിൽ ഉണ്ട്..
ഇപ്പൊ അങ്ങോട്ട് വരാം.. ''
""അവിടെയോ...അവിടെ ഉണ്ടോ നീ.. ടാ ആ റോഷൻ അങ്ങോട്ട് വരുന്നുണ്ട്.. "'
"ഇങ്ങോട്ടോ..?? "
അപ്പോഴാണ് ഞാൻ നിൽക്കുന്ന ഇടത്തെക്ക് നടന്നു വരുന്ന റോഷനെ ഞാൻ കണ്ടത്...
💬 Comments
View all comments