Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
അവൻ എന്നെ കണ്ടിട്ടില്ല.. എന്നെ നോക്കിയല്ല അവന്റെ വരവ് എന്ന് എനിക്ക് മനസ്സിൽ ആയി.. അവൻ ചുറ്റും ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയാണ് വരുന്നത്..
എന്തോ പന്തികേട് തോന്നിയ ഞാൻ ജിതിനോട് ഞാൻ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു call കട്ട് ചെയ്തു. ഫോൺ സൈലന്റ് മോഡിൽ ഇട്ട് വെളിച്ചത്തിൽ നിന്നും മാറി അവൻ കാണാതെ നിന്നു..
റോഷൻ എന്നെയും മറി കടന്ന് പറമ്പിന്റെ ഉള്ളിൽലോട്ട് പോയി വെളിച്ചം ഉള്ള ഭാഗം കഴിഞ്ഞപ്പോൾ മൊബൈൽ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്താണ് അവൻ നടക്കുന്നത്...
ഞാൻ ജിതിൻനെ ഫോണിൽ വിളിച്ചു അങ്ങോട്ട് വരാൻ പറഞ്ഞു..
ഞാൻ റോഷൻ പോകുന്ന വഴി ശ്രദ്ധിച്ചു..
പെട്ടന്ന് തന്നെ ജിതിൻ അങ്ങോട്ട് എത്തി..
"ഞാൻ ഫോണിൽ സംസാരിചോണ്ട് നിൽകുമ്പോൾ ആണ് റോഷൻ കല്യാണവീട്ടിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടെ.. ജീപ്പ് എടുക്കാതെ നേരെ അവൻ ഈ വഴിയിലോട്ട് പോയി.. എനിക്കെന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി അവന്റെ ചുറ്റി തിരിയൽ കണ്ടപ്പോൾ.. നിന്നെ ആണേൽ അവിടെ കാണാനും ഇല്ല...
അതാ വിളിച്ചേ.. "" ജിതിൻ പറഞ്ഞു..
"അവൻ അതാ ആ പറമ്പിന്റെ ഉള്ളിലേക്കാ പോയെ.. വല്ല കള്ളോ കഞ്ചാവോ ഇടപാട് ആയിരിക്കും.. നമുക്ക് എന്താ വാ പോകാം.."
അതും പറഞ്ഞു പോകാൻ നിന്ന എന്നെ ജിതിനെ തടഞ്ഞു..
"ടാ നീ അത് നോക്കിയേ.. രേഷ്മ അല്ലെ ആ വരുന്നേ.. "
ജിതിൻ പറഞ്ഞത് കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ രേഷ്മയെ കണ്ടു എനിക്കും എന്തോ ഒരു ഡൌട്ട് അടിച്ചു..
ഇവളെന്തിനാ ഇപ്പൊ ഇങ്ങോട്ട് വരുന്നേ
💬 Comments
View all comments