0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
അഴിമതി ഉണ്ട് എന്നൊക്ക പറഞ്ഞു കേസ് ഒക്കെ ആയി കോടതിയിലാണ് ഇപ്പോൾ... ജിതിൻ പറഞ്ഞ ആ സംഭവം പത്രത്തിൽ വായിച്ച ഓർമ എനിക്കു വന്നു.. (ജിതിന്റെ അമ്മവീട് ഇവിടെ അടുത്താണ് എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ.. അത് കൊണ്ട് അവനിവിടത്തെ ചുറ്റ്പാട് എല്ലാം നന്നായി അറിയാം..) "ടാ നീ അത് കണ്ടോ..?? ' അവൻ കൈ ചൂണ്ടിയ സ്ഥലത്തെക്ക് ഞാൻ നോക്കി... പറമ്പിന്റെ അപ്പുറത്ത്‌ ഞങ്ങൾ നിന്നിരുന്നതിന്റെ വലത്തെ വശം ആയിരുന്നു അത്.. ജിതിൻ തുടർന്നു.. "ടാ അവിടെ ആയി ഒരു സർപ്പക്കാവ് ഉണ്ട്... വലുത് ആണ്... ഒരു പത്തുനാല്പ്പതു സെൻറ് എങ്കിലും സ്ഥലം കാണും ആകെ കാട് പിടിച്ചു കിടക്കുന്നെ..'' ആ സ്ഥലം കാരണം ആണ് ഈ നാടിനെ "കാവുംപ്പാട്'' എന്ന പേര് വന്നെ എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ... ചെറുപ്പത്തിൽ അവധിക്ക് അമ്മവീട്ടിൽ വരുമ്പോൾ ഞാൻ അവിടെപ്പോയിട്ടുണ്ട്..'' "അല്ലടാ അപ്പോൾ ആ വഴി എങ്ങോട്ടാ..??? "" പാടത്തിനു നടുവിലൂടെ സാധാരണ പാടവരമ്പിനേക്കാൾ വീതിയിൽ ഒരു മണ്ണിട്ട വഴി പോകുന്നതു കണ്ടു ഞാൻ ചോദിച്ചു.. "അതോ..അത് ഇവിടുത്തെ കവലയിലേക്ക് ഉള്ള ഷോർട് കട്ട്‌ ആണ്.. ഇപ്പോഴത്തെ ടാർ ഇട്ട റോഡ് ഒക്കെ വരുന്നതിനു മുൻപ് പണ്ടത്തെ ആൾക്കാർ വെട്ടിയിട്ടുള്ള വഴിയാ.."" "ഹ്മ്മ്.. " പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല "അല്ല നീ എന്താ ആലോചിക്കുന്നേ.. '' എന്റെ ഭാവം കണ്ടു ജിതിൻ ചോദിച്ചു... "അല്ലടാ കോപ്പേ നമ്മൾ ഇവിടെ സ്ഥലം വാങ്ങാൻ വന്നത് ആണോ... നമ്മൾ നോക്കി വന്ന മൈരുകൾ എവിടെ...??" "അത് നേരാണല്ലോ..ഇവര് ഇത്

💬 Comments

View all comments