Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
കരുതിയിരുന്ന എന്റെ പെണ്ണിനെ അവസാനം സ്വയം കണ്ടെത്തിയതിന്റെ ത്രില്ലിൽ ആണു ഞാൻ...
ഈശ്വരാ.. ഇനി ഭദ്രയ്ക്ക് കൂടി എന്നെ ഇഷ്ട്ടമായാൽ മതിയായിരുന്നു...
അതും കൂടി ഒന്ന് അറിയാതെ എനിക്ക് മനസ്സമാധാനം ഇല്ല.... അവളെ ഒന്ന് കാണണം എന്ന് മനസ്സ് പറഞ്ഞുവെങ്കിലും, എടുത്തുചാടി ഒന്നും കുളമാക്കരുതല്ലോ എന്ന് കരുതി ഞാൻ ആ ഉദ്യമം വേണ്ടാ എന്ന് വച്ചു..
ഒന്നാമതെ എനിക്ക് ഈ കാര്യങ്ങളിൽ ഒന്നും ഒരു മുൻപരിചയമോ വല്ല്യ പ്രാവീണ്യമോ ഇല്ല..
അപ്പോൾ ആവേശം ഒന്നും വേണ്ട..നമുക്ക് വീട്ടുകാർ മുഖേന തന്നെ ഉള്ള ഇടപെടൽ മതി.. എന്നെപ്പോലുള്ളവർക്ക് അതാണ് നല്ലത്.. ഏട്ടത്തി എല്ലാം ഏറ്റിട്ടുണ്ടല്ലോ..
ഞാൻ എന്നെ സ്വയം നിയന്ത്രിച്ചു...
*****------******
മൂന്ന് നാലു ദിവസങ്ങൾക്ക് ശേഷം,, വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു ഓഫീസിൽ പതിവ് തിരക്കുകളിൽ മുഴുകിയിരിക്കുകയായിരുന്നു ഞാൻ... വെരിഫൈ ചെയ്തു കൊണ്ടിരുന്ന
ചില റെക്കോർഡ്സിൽ തുടർച്ചയായി മിസ്റ്റേക്ക്സ് കണ്ട എനിക്ക് പെട്ടന്ന് ദേഷ്യം വന്നു...
അല്ലെങ്കിലേ വർക്ക്‌ലോഡ് കൂടുതൽ ആണ്
അപ്പോഴാണ് ഇത് പോലെ ഉള്ള ഓരോ തലവേദനകൾ..
ഞാൻ റെക്കോർഡ്സ് തയ്യാറാക്കിയ "വൈഗ" എന്ന പെൺകുട്ടിയെ ക്യാബിനിലേക്ക് വിളിപ്പിച്ചു...
വൈഗ കമ്പനിയിലെ അക്കൗണ്ടന്റ്സിൽ ഒരാളാണ്...
"Sir may I Come in.. "
വൈഗ ആയിരുന്നു അത്...
"Yes, come in...''
"Sir എന്താ വരാൻ പറഞ്ഞത്... "
"See this...എന്താണ് വൈഗ ഇത്.. കംപ്ലീറ്റ് മിസ്റ്റേക്ക്സ് ആണ്..Even single പേജ് പോലും ഇല്ല മിസ്റ്റേക്ക് ഇല്ലാത്തത്....
What does it mean...??
(ആ ഫയൽ എന്റെ ടേബിൾന്റെ ഓപ്പോസിറ് നിന്നിരുന്ന അവളുടെ മുമ്പിലേക്കായി ഇട്ട്
💬 Comments
View all comments