Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
പെൺകുട്ടിയെ സ്ത്രീധനo ഒന്നും വാങ്ങാതെ വിവാഹം കഴിക്കണം.., അവളെ പൊന്നു പോലെ നോക്കണം.., അവൾ ജീവിതത്തിൽ ഇത് വരെയും അറിയാത്ത സന്തോഷങ്ങളും സൗഭാഗ്യങ്ങളുമൊക്കെ നൽകണം.., ഒരിക്കലും അവളുടെ കണ്ണ് നിറയാൻ ഇടയുണ്ടാക്കരുത്.., അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ സാധിച്ചു കൊടുക്കണം.., അങ്ങനെ അവളും മക്കളുമൊക്കെ ആയി ഒരു സന്തോഷകരമായ കുടുംബജീവിതം...
അത് പോലെ ഒരു ആഗ്രഹം മനസ്സിൽ സൂക്ഷിക്കത്ത ആണുങ്ങൾ കുറവായിരിക്കും... കുറെപ്പേർ ആ ആഗ്രഹം നിറവേറ്റിയിട്ടും ഉണ്ട്...
ഞാനും ആഗ്രഹിക്കുന്നുണ്ട് അത് പോലെ ഒരു കുടുംബജീവിതം...
അന്ന് രാത്രി സ്വസ്ഥമായി ഉറങ്ങാൻ പോലും എനിക്ക് സാധിച്ചില്ല..
വേറെ ഒന്നും അല്ല കാര്യം...ഇനി ഭദ്രയ്ക്ക് എന്നെ ഇഷ്ട്ടപ്പെടുമോ എന്ന ചിന്ത തന്നെ...
അല്ല അങ്ങനെ ഒരു കാര്യം ഉണ്ടല്ലോ..??
പിറ്റേന്ന് തന്നെ ഞാൻ ഏട്ടത്തിയോട് ഞാൻ എന്റെ മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞു.. ഭദ്രയോടുള്ള പ്രണയവും അവളെ ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നുമൊക്കെ..
സാവകാശം പോലെ അത് വീട്ടിൽ അവതരിപ്പിക്കാം എന്ന് ഏട്ടത്തി പറഞ്ഞു...
വിവാഹത്തെപ്പറ്റിയും ഭദ്രയോടൊപ്പമുള്ള എന്റെ ജീവിതത്തെപ്പറ്റിയുമെല്ലാം ഞാൻ സ്വപ്നങ്ങൾ കാണാൻ തുടങ്ങി...
ജീവിതത്തിൽ ആദ്യമായി 'love at first sight'
എന്ന പ്രതിഭാസത്തിൽ എനിക്ക് വിശ്വാസം തോന്നിത്തുടങ്ങി..അല്ലെങ്കിലും സ്വപ്നത്തിൽ കണ്ട ഏതോ ഒരു പെണ്ണിനേയും മനസ്സിൽ ഇട്ട് ഒരു പകൽ മുഴുവനും നടന്ന എന്നെ ഭദ്രയെ പോലെ ഒരു പെൺകുട്ടിയുടെ മുന്നിലേക്ക് കൊണ്ട് ചെന്നെത്തിച്ചത് ഒരു നിമിത്തം ആണെന്നു വിശ്വസിക്കാനാണ് എനിക്കിപ്പോൾ ഇഷ്ട്ടം...
അല്ലെങ്കിൽ ഞാൻ വിശ്വസിക്കുന്ന ദൈവം എന്റെ മനസ്സ് അറിഞ്ഞു പ്രവർത്തിച്ചതും ആകാം...
എന്തായാലും വീട്ടുകാർ കണ്ടെത്തി തരേണ്ടി വരും എന്ന്
💬 Comments
View all comments