Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
ഒരുപാട് ആയി നീ ഉറങ്ങിക്കോ ഞാൻ പോട്ടെ..."
എന്റെ മുടിയിഴകളിൽ ഒന്ന് തഴുകി ഏട്ടത്തി പോയി..
ഇരുട്ടിൽ നിദ്ര പ്രാപിച്ച ഭൂമിദേവിയെ വീക്ഷിച്ച് ഞാൻ കുറച്ചു നേരം കൂടി അവിടെ ഇരുന്നു എന്റെ മടിയിൽ കിടന്നുറങ്ങുന്ന ദേവൂട്ടിയുടെ തലയിൽ തഴുകി കൊണ്ട്... മനസ്സ് അപ്പോഴും അസ്വസ്ഥമായിരുന്നു..
"ഭദ്ര... എന്റെ മനസ്സിൽ ഇപ്പോൾ അവൾ മാത്രം... അവളുടെ മുഖം.. ഏട്ടത്തി അവളെപ്പറ്റി പറഞ്ഞത് അത്രയും മനസ്സിൽ തങ്ങി നിൽക്കുന്നു...ജീവിതത്തിൽ ഒരുപാട് വേദനകൾ മാത്രം അനുഭവിച്ച കുട്ടി...
അവളുടെ കരിമഷി എഴുതിയ മിഴികളിൽ ഞാൻ കണ്ട നനവുകളിലും കവിളിണകളിൽ ഒളിപ്പിച്ച ചെറുപുഞ്ചിരിയിലും, അവൾ ഈ ചെറുപ്രായത്തിലും അനുഭവിച്ചു തീർത്ത സങ്കടങ്ങൾ എനിക്ക് ഇപ്പോൾ കാണാം...
ഒരുപാട് വിഷമങ്ങൾ ഉള്ളിലൊതുക്കിയാണ് അവൾ നടക്കുന്നത് എന്ന് ഇന്നലെ കണ്ടപ്പോഴെ എനിക്ക് തോന്നിയിരുന്നു...
എന്റെ ആ തോന്നൽ തെറ്റായിരുന്നില്ല എന്ന് എനിക്ക് മനസ്സിലായി...
ഇന്നലെ അവിടെ ഞാൻ കണ്ട അസ്ഥിത്തറകൾ, അത് അവളുടെ അച്ഛന്റെയും അമ്മയുടെയും അനുജന്റെയും ആയിരിക്കണം..അവരോടു അവളുടെ സങ്കടങ്ങൾ പറഞ്ഞു കരയുമ്പോൾ ആണ് ഞാൻ അവളോട് സംസാരിക്കാൻ ചെന്നത്..
'അനാഥത്വ'ത്തിന്റെ കഷ്ട്ടപ്പാടുകളും ദുരിതങ്ങളും ഇന്നും വേട്ടയാടി കൊണ്ടിരിക്കുന്ന ഒരു പാവം ജന്മം...എന്റെ മനസ്സിൽ അവളോടുള്ളത് പ്രണയം തന്നെ ആണ്..ആദ്യം അവളോട് തോന്നിയത് സഹതാപം തന്നെയെങ്കിലും എപ്പോഴോ ഒരു ഇഷ്ട്ടം തോന്നിയിരുന്നു എനിക്ക്.... അതെ ഞാൻ അവളെ ഇഷ്ട്ടപ്പെടുന്നുണ്ട്... അവളെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു..
എന്റെ പ്രണയം ഇപ്പോഴത്തെ ഈ ദുരിതങ്ങളിൽ നിന്നും അവൾക്ക് ഒരു മോചനം ആകും എന്നെനിക്ക് ഉറപ്പുണ്ട്...അല്ലെങ്കിലും നമ്മൾ ആണ്പിള്ളേർക്ക് ഒരു മോഹം ഉണ്ട്.. ഒരു പാവപ്പെട്ട വീട്ടിലെ
💬 Comments
View all comments