Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
ആ സംശയത്തെ സാധൂകരിക്കുന്നതായിരുന്നു..
"ചില സമയങ്ങളിലെ എന്റെ ഭ്രാന്തിന് അറുതി വരുത്താൻ ഈ മുറിവുകൾ സമ്മാനിക്കുന്ന രക്തത്തുള്ളികൾക്കെ കഴിയു സർ..ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും നിസ്സഹായവസ്ഥയുടെയും അങ്ങേയറ്റത്തു നിൽക്കുന്ന എനിക്ക് ഒരു സ്വാന്തനം നൽകുന്നത് ഇതൊക്കെയാണ്..
സ്വന്തം ദേഹം നോവിക്കുമ്പോൾ കിട്ടുന്ന നിർവൃതി..""
"അതിനു മാത്രം നിന്റെ പ്രശ്നം എന്താണ്.. "
അവൾക്കെതിരെ ഇരുന്നു കൊണ്ട് ഞാൻ അത് ചോദിച്ചു...
"വിശ്വാസവഞ്ചന....
I feel, I was used by someone who once I loved and believed very much...
ചതിക്കപ്പെട്ടു എന്നതിനപ്പുറം ചതിക്കപ്പെടാൻ ഞാൻ നിന്നു കൊടുത്തു എന്ന് പറയുന്നതാകും ശരി...
ഞാൻ ശ്രദ്ധിക്കാതിരുന്നത് കൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത്..
എഴുത്തിന്റെയും വായനയുടെയും ലോകത്ത്
സ്വയം മറന്നു കഴിഞ്ഞപ്പോൾ യഥാർത്ഥത്തിൽ ഞാൻ ഒറ്റപ്പെട്ടു പോയിരുന്നു...എനിക്ക് ആശ്വാസം തരാനും കെയർ തരാനും വന്നവനിലേക്ക് എന്റെ മനസ്സ് ചാഞ്ഞു പോയി..
എന്നിട്ടും പിരിയാൻ നേരം അവൻ എന്നോട് പറഞ്ഞു ആ വാക്കുകൾ...
'ഞാൻ അവനെ സ്നേഹിക്കുന്നുവെന്ന്, പരിഗണിക്കുന്നുവെന്ന് അവനും കൂടി തോന്നണം പോലും..ഉള്ളിൽ നിറയെ സ്നേഹം ഒളിപ്പിച്ചു വച്ചിട്ട് പ്രയോജനമൊന്നും ഇല്ലത്രേ...
ഞാൻ അവനെ സ്നേഹിക്കാതിരുന്നിട്ടില്ല സർ, അവനെ കെയർ ചെയ്യാതിരുന്നിട്ടില്ല..
അവൻ ആവശ്യപ്പെട്ടതോന്നും നൽകാതിരുന്നിട്ടില്ല... ഒന്നും... ""
അത് പറയുമ്പോൾ അവളുടെ അധരങ്ങൾ വിറ കൊണ്ടിരുന്നു...''വൈഗാ...""
ഞാൻ അവളെ മെല്ലെ വിളിച്ചു..."കള്ളമായിരുന്നു സർ എല്ലാം.. അവൻ പറഞ്ഞതെല്ലാം... എന്നെ ഒഴിവാക്കാൻ വേണ്ടി അവൻ പറഞ്ഞ കാരണങ്ങളെല്ലാം കള്ളമായിരുന്നു..ഞാനത് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു"
വൈഗ കണ്ണീർ പൊഴിക്കാൻ വെമ്പിയ മിഴികൾ തുടച്ചു..
"വൈഗ പിന്നെ എന്തായിരുന്നു നിങ്ങൾക്കിടയിലെ പ്രശ്നം.."
"പ്രിയ....
💬 Comments
View all comments