Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
ഞാൻ സംസാരിക്കുന്നതു.. എന്താണെങ്കിലും തനിക്ക് എന്നോട് പറയാം.. ""
ഒരു വേള മുഖം ഉയർത്തിയ അവൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു..
മനസ്സിലെ സംഘർഷങ്ങൾ ഒന്നും അവളുടെ മുഖത്തു പ്രതിധ്വനിച്ചിരുന്നില്ല..ശാന്തമായിരുന്നു അവളുടെ ശരീര ഭാഷ...
പതിയെ അവളുടെ വാക്കുകൾ പുറത്തുവന്നു..
"എനിക്കൊരു പ്രണയം ഉണ്ട് സർ..."
"അത് കഴിഞ്ഞുപോയ കാര്യം അല്ലെ.. past is past, ഇനിയും അതിനെപ്പറ്റി ചിന്തിച്ചു വിഷമിക്കുന്നത് എന്തിനാ വൈഗ.."
"കഴിഞ്ഞു പോയതിനെപ്പറ്റി അല്ല സർ.. ഇപ്പോഴത്തെ എന്റെ പ്രണയത്തെക്കുറിച്ച് ആണ് ഞാൻ പറയുന്നതു.."
"ആരോട്,, ആരോടാണ് തന്റെ പ്രണയം...''
ഞാൻ അവളോട് ചോദിച്ചു...
"മരണത്തോട്..സ്വന്തം ഗന്ധത്തേക്കാളും മരണത്തിന്റെ ചടപ്പിക്കുന്ന ഗന്ധത്തോടാണ് എനിക്കിപ്പോൾ പ്രണയം.. അല്ല ഒരു തരം ആസക്തി..."
എന്നെ നോക്കാതെ അവൾ പറഞ്ഞു...
"ഉള്ള പുസ്തകങ്ങൾ മുഴുവൻ വായിച്ചിട്ട് വെറുതെ ഭ്രാന്ത് പറയരുത് വൈഗാ..""
ഈർഷ്യയോടെ അങ്ങനെ പറഞ്ഞു കൊണ്ട് വീണ്ടും അവളിലേക്ക് ശ്രദ്ധ പതിപ്പിച്ചപ്പോഴാണ് ഞാൻ അത് കണ്ടത്.
അവളുടെ ഇടത് കൈത്തണ്ടയിലെ ആ കെട്ട്.. എന്തോ മുറിവ് ഡ്രസ്സ് ചെയ്ത് ബാൻഡേജ്ജ് കെട്ടിയിരിക്കുന്നു..
അവളുടെ ഓഫ് വൈറ്റ് ഫുൾ സ്ലീവ് ടോപ്പിൽ
അത് പെട്ടന്ന് കാണില്ലായിരുന്നു..
എന്നാൽ ആ മുറിവ്, അത് കണ്ട ഇടം,
അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ..എല്ലാം കൂടി കൂട്ടി വായിച്ചപ്പോൾ എന്റെ തലച്ചോറിലേക്ക് ഓടി വന്ന ചിന്ത മറ്റൊന്നു ആയിരുന്നു..
അവൾ അവിവേകത്തിനു വല്ലതും മുതിർന്നോ എന്ന്..
"വൈഗ എന്തായിത്..നീ വല്ല ബുദ്ധിമോശത്തിനും ശ്രമിച്ചോ...വെറുതെ ഭ്രാന്ത് കാണിക്കരുത്...." ഞാനാ മുറിവിൽ നോക്കി അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഞാൻ കണ്ട ഗൂഡമായ മന്ദസ്മിതം എന്റെ
💬 Comments
View all comments