Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
ഇങ്ങനെ സ്വയം ക്രൂശിക്കരുത് വൈഗാ..."
എന്റെ വാക്കുകൾ കേട്ട് ഒരു നിമിഷം എന്നെത്തന്നെ നോക്കിയിരുന്ന വൈഗ പറഞ്ഞു തുടങ്ങി...
"സർ പ്രണയിച്ചിട്ട് ഉണ്ടോ...ആരെയെങ്കിലും.. എപ്പോഴെങ്കിലും ഒരിക്കൽ..."
വൈഗ പെട്ടന്ന് അങ്ങനെ ചോദിച്ചപ്പോൾ മനസ്സിൽ ഓടിയെത്തിയത് എന്റെ ഭദ്രയുടെ
മുഖമായിരുന്നെങ്കിലും, അവളുടെ ചോദ്യത്തിനു എന്റെ ഉത്തരം മൗനമായിരുന്നു..
എന്റെ കണ്ണുകളിൽ നോക്കി അവൾ തുടർന്നു..."ഞാനൊരു കഥ പറയട്ടെ..? ആദ്യപ്രണയം നഷ്ട്ടമായ ഒരു പെൺകുട്ടിയുടെ കഥ..
അവൾ ഒരുവനെ അന്ധമായി സ്നേഹിച്ചിരുന്നു..അവൻ അവളെയും..അവൻ ഓരോ നിമിഷവും അവളോടൊപ്പം ഉണ്ടായിരുന്നു..
അവന്റെ സാമീപ്യo അവൾക്ക് എന്നും പ്രിയപ്പെട്ടതായി..പതിയെ പതിയെ മറ്റുള്ളവയെ എല്ലാം വിസ്മരിച്ച് അവൾ അവനിൽ മാത്രമായി ഒതുങ്ങി...അവനെക്കുറിച്ചു മാത്രം ചിന്തിച്ചു, അവനു വേണ്ടി മാത്രം പ്രാർത്ഥിച്ചു, അവൾ ഓരോ ദിവസവും ജീവിച്ചു..
കുറെ നാളുകൾ കഴിഞ്ഞതോടെ അവനു അവളിലും ആ ബന്ധത്തിലും ഉള്ള കൗതുകം നഷ്ട്ടമായി...എന്നാൽ അവൾ അതൊന്നും അറിയാതെ പിന്നെയും അവൻ എന്ന ഭ്രമണപഥത്തിൽ മാത്രം ചുറ്റികൊണ്ടിരിന്നു..
പോകെപ്പോകെ അവളെ കാണുന്നതു പോയിട്ട് അവളുടെ ശബ്ദം പോലും അവനു വെറുപ്പായി തുടങ്ങി..ഒളിഞ്ഞും തെളിഞ്ഞും അവനത് പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ അവളാകെ തളർന്നു പോയിരുന്നു..
ആഹാരം കഴിക്കാതെ,രാത്രികളിൽ ഉറക്കം നഷ്ട്ടപ്പെട്ട കുറെയധികം ദിവസങ്ങൾ..
മനപ്പൂർവം കാരണങ്ങൾ ഉണ്ടാക്കിയുള്ള കലഹങ്ങൾക്കൊടുവിൽ 'നമുക്ക് പിരിയാം'
എന്ന ഒറ്റ വാക്കിൽ മോഹിച്ചു നേടിയ പ്രണയം പാതിവഴിയിൽ ഉപേക്ഷിച്ച് അവൻ പോയപ്പോൾ അവസാനം നഷ്ടം അവൾക്ക് മാത്രമായിരുന്നു..തലച്ചോറിൽ വലിഞ്ഞു മുറുകുന്ന അനേകായിരം ഭ്രാന്തൻ ചിന്തകളെ ആട്ടിയോടിക്കാൻ അന്നവൾ ആദ്യമായി സ്വന്തം ദേഹം നോവിച്ചു..കൈത്തണ്ടയിൽ നിന്നും ഒഴുകിയ രക്തത്തുള്ളികളെ അവൾ വളരെയധികം കൗതുകത്തോടെ നോക്കിനിന്നു.."വൈഗാ..""
അവൾ പറയുന്നതു കേട്ടിരുന്ന
💬 Comments
View all comments