Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
ഞാൻ ഇടർച്ചയോടെ വിളിച്ചു..
"ഞാൻ പറഞ്ഞു തീർന്നില്ല സർ..... അങ്ങനെ കുറെ ദിവസങ്ങൾ..മനസ്സിന്റെ നിയന്ത്രണം പോലും നഷ്ട്ടപ്പെടുമെന്ന് കരുതിയ നാളുകളിൽ അവൾക്ക് കൂട്ടായി വന്നതാണ് അക്ഷരങ്ങൾ... തന്റെ സ്വപ്നങ്ങളും മോഹങ്ങളും അക്ഷരങ്ങളിലൂടെ കടലാസിൽ പകർത്തുമ്പോൾ അത് അവൾക്ക് ഏറ്റവും ആത്മസംതൃപ്തി നൽകിയ നിമിഷങ്ങൾ ആയിരുന്നു...പതിയെ കുറച്ചു നാളുകൾക്ക് ശേഷം എന്നും അവളുടെ ജീവന്റെ പാതിയായി കൂടെ ഉണ്ടാകും എന്ന വാഗ്ദാനത്തോടെ കടന്നു വന്നവനാണ് ഹരി...
അവന്റെ വാക്കുകളും സാന്നിധ്യവും അവൾക്ക് സ്വാന്തനം നൽകി.. ഇരുളടഞ്ഞു പോയ അവളുടെ ജീവിതത്തിനു അവൻ നിറങ്ങൾ പകർന്നു..അവർ ഒരുമിച്ചു സ്വപ്നങ്ങൾ കണ്ടു..ഒരു മനസ്സും രണ്ട് ശരീരവും ആയി പ്രണയിച്ചു...എല്ലാം പങ്കു വച്ചു..അപ്പോഴെല്ലാം അവൾക്ക് ഒന്നേ അവനോട് ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ,,
'പാതി വഴിയിൽ തനിച്ചാക്കി പോകുമോ'എന്ന്..
'മരണത്തിൽ അല്ലാതെ നിന്നെ ഞാൻ പിരിയില്ലന്ന്' അവളുടെ കൈകൾ നെഞ്ചോടു ചേർത്ത് പിടിച്ചു അവൻ പറഞ്ഞപ്പോൾ,, അവൾ അതിയായി സന്തോഷിച്ചിരുന്നു.. മറ്റാരെക്കാളും അവൾ അവനെ വിശ്വസിച്ചിരുന്നു..
അപ്പോഴും അവളുടെ മനസ്സ് പറഞ്ഞത് 'ഒരിക്കൽ ആവർത്തിച്ച തെറ്റ് വീണ്ടും ആവർത്തിക്കരുത് എന്നാണ്..'അവനും വെറുപ്പാകുമോ എന്ന് ഭയന്ന് തന്റെ പ്രണയം മുഴുവൻ അവൾ അവനു നിശബ്ദമായി പകർന്നു നൽകി..എന്നാൽ അവനു അത് മടുപ്പായി മാറിയിരുന്നുവെന്ന് തിരിച്ചറിയാതെ ഓരോ നിമിഷവും അവൾ പ്രണയിച്ചു കൊണ്ടിരുന്നു...
'എത്രയായാലും തന്നെകുറിച്ച് എല്ലാം അറിയുന്നവൻ ഒരു നോട്ടം കൊണ്ട് പോലും ചതിക്കില്ല' എന്ന അവളുടെ വിശ്വാസത്തിൻമേലായിരുന്നു അവൻ ആദ്യത്തെ ആണിയടിച്ചത്..അവൻ മറ്റൊരുവളെ തന്റെ സ്ഥാനത്തേക്ക് കണ്ടെത്തി കഴിഞ്ഞു എന്ന തിരിച്ചറിവ് നൽകിയ ഞെട്ടലിൽ നിന്നും അവൾക്ക് മോചനം നൽകിയത് വേദനകൾ ആയിരുന്നു...
മനസ്സിന്റെ വേദനകളെ
💬 Comments
View all comments