Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
മറികടക്കുവാൻ അവൾ ആദ്യം സ്വന്തം ശരീരത്തെ വേദനിപ്പിച്ചു കൊണ്ട്, അതിൽ ആശ്വാസം കണ്ടെത്തി തുടങ്ങി...""നിനക്കൊന്ന് പൊട്ടികരഞ്ഞു കൂടെ വൈഗ..
മനസ്സിൽ ഉള്ള വിഷമങ്ങളെല്ലാം മുന്പേ ആരോടെങ്കിലും ഒന്ന് തുറന്നു പറഞ്ഞിരുന്നെൽ നിനക്ക് ഒരു ആശ്വാസം കിട്ടിയെനെ... ഇതിങ്ങനെ എല്ലാം ഉള്ളിലടക്കി നീറി ജീവിക്കേണ്ട കാര്യം എന്തായിരുന്നു..."
ഞാൻ അങ്ങനെ ചോദിച്ചപ്പോൾ അവളൊന്നു
പുഞ്ചിരിച്ചു.. എല്ലാം നഷ്ട്ടപ്പെട്ടവളെ പോലെ..."ഇങ്ങനെ വേദനിക്കാനും ഒരു സുഖമുണ്ട് സർ.. ഉള്ളിൽ ഒരു അഗ്നിപർവതത്തെ ഒളിപ്പിച്ചു വച്ച് പുറമെ സന്തോഷം അഭിനയിക്കുവാൻ ശ്രമിക്കുകയാണ് ഞാനിപ്പോൾ എല്ലാവരുടെയും മുൻപിൽ...ഈ വേദനയിലും ഞാൻ കണ്ടെത്തുന്ന ഒരു സുഖമുണ്ട്...ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള പ്രായശ്ച്ചിത്തമാകട്ടെ ഞാൻ അനുഭവിക്കുന്ന ഈ വേദന..."
എല്ലാം കേട്ട് കഴിഞ്ഞ ഞാൻ ഒന്നും മിണ്ടിയില്ല....അവളും പിന്നെ നിശബ്ദയായിരുന്നു കുറച്ചു നേരം...
"ഞാൻ പോട്ടെ സർ... "
പോകാനായി അവൾ എഴുന്നേറ്റു...
"എല്ലാം ശരിയാകും വൈഗാ..താൻ വിഷമിക്കരുത്..നാളെ കാണാം...."
"Bye sir.. "
അത്രയും പറഞ്ഞു ഒരു ജീവനില്ലാത്ത ചിരിയും എനിക്ക് സമ്മാനിച്ച് വൈഗ പോയി..
അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് പോലും അറിയാത്ത അവസ്ഥയിൽ ആയിരുന്നു എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഞാൻ...
****-----****
തിരിച്ചു വീട്ടിലേക്കുള്ള ഡ്രൈവിങ്ലും വൈഗ പറഞ്ഞതിനെപ്പറ്റിയായിരുന്നു എന്റെ ചിന്ത മുഴുവനും...വൈഗയുടെത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല... പ്രണയത്തിന്റെ പേരിൽ വഞ്ചിക്കപ്പെട്ട പെൺകുട്ടികൾ നമ്മുടെ നാട്ടിൽ ഒരുപാട് പേരുണ്ട്...ഇപ്പോഴും അത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു...
മിക്ക കേസ്കളിലും അത്യന്തികം നഷ്ടം സംഭവിക്കുന്നത് പെൺകുട്ടികൾക്കാണ്...
പ്രണയത്തിന്റെ ചതിക്കുഴികളിൽപ്പെട്ട് അവർ സ്വന്തം ജീവിതം തന്നെ തുലയ്ക്കുന്നു...
പ്രണയവും ആയി സമീപിക്കുന്നവന്റെ മോഹനവാഗ്ദാനങ്ങളിൽ അവർ
💬 Comments
View all comments