Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
അന്ധമായി വിശ്വസിക്കുന്നു..യഥാർത്ഥ പ്രണയവും അതിന്റെ ഉടമയെയും തിരിച്ചറിയുന്നതിൽ കൂടുതൽ പേരും പരാജയപ്പെടുന്നു...സൗന്ദര്യം, സമ്പത്ത്, പ്രശസ്തി എന്നിങ്ങനെ അർത്ഥശൂന്യമെന്ന് കാലം തെളിയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ഇനിയും പ്രണയത്തിൽ സ്ഥാനം പിടിക്കുംതോറും പ്രണയപരാജയങ്ങൾ ആവർത്തിക്കപ്പെടും എന്ന കാര്യത്തിൽ സംശയം ഇല്ല..
വൈഗയ്ക്ക് സംഭവിച്ച ഈ ദുരനുഭവത്തിൽ നിന്നും എത്രയും പെട്ടന്ന് അവൾക്ക് പുറത്തുവരാൻ കഴിയണമേ എന്നാണ് എന്റെ പ്രാർത്ഥന...
____________
വീട്ടിലേക്ക് ചെന്നു കയറുമ്പോൾ ഏട്ടനും ഏട്ടത്തിയും ഉമ്മറത്തു തന്നെ ഇരിപ്പുണ്ടായിരുന്നു...
കാറിൽ നിന്നും ഇറങ്ങിവരുന്ന എന്നെ നോക്കി രണ്ടും കൂടി എന്തൊക്കയോ പറഞ്ഞു ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു...
എന്തോ കാര്യമുണ്ടല്ലോ എന്ന കണക്കുകൂട്ടലിൽ തന്നെ ഞാൻ ഉമ്മറത്തോട്ട് കയറി...
"നിങ്ങൾ രണ്ടാളും ഇന്ന് നേരത്തെ പോന്നോ.."
"ആ ഇന്ന് ഓഫീസിൽ തിരക്ക് കുറവായത് കൊണ്ട് ഞങ്ങൾ കുറച്ചു നേരത്തെ ഇങ്ങു പോന്നു..."
ഏട്ടൻ ആണു മറുപടി പറഞ്ഞത്...ഏട്ടത്തി അപ്പോഴും എന്നെ നോക്കി ചിരിക്കുന്നുണ്ട്...പെട്ടന്നാണ് അമ്മ അങ്ങോട്ട് വന്നത്..
""ആ നീ എത്തിയോ വേഗം പോയി കുളിച്ചു റെഡി ആയിട്ട് വാടാ.. എന്നെയും രേവതിയെയും നീ ഒന്ന് അമ്പലത്തിൽ കൊണ്ട് പോണം..മ്മ്മ് വേഗം.."
അതും പറഞ്ഞു അമ്മ അകത്തോട്ട് പോയി..."അമ്പലത്തിലേക്കൊന്നും ഞാനില്ല.. ഏട്ടനോട് പറ കൊണ്ട് പോകാൻ..അല്ലേൽ ഏട്ടത്തി ഡ്രൈവ് ചെയ്യൂല്ലോ.
ഏട്ടത്തിക്കും അമ്മക്കും കൂടി പോയ്‌ക്കൂടെ..."
ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു എങ്കിലും അമ്മ കേട്ട ഭാവം കൂടാതെ അകത്തോട്ട് പോയി...
അതും പറഞ്ഞു എന്റെ ആ നിൽപ്പ് കണ്ടു ഇവിടെ രണ്ടെണ്ണം അപ്പോഴും നല്ല ചിരി തന്നെ...
"നിനക്ക് കൊണ്ടേയിക്കൂടെ ഇവരെ... "
ഞാൻ ചേട്ടനോട് ചോദിച്ചു...
"ടാ
💬 Comments
View all comments