0%

Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]

Author : രാജാ Read All Parts 1.6K
കുറച്ചു കഴിഞ്ഞു client മായി എനിക്കൊരു വീഡിയോ കോൺഫറൻസ് ഉണ്ട്... അതോണ്ടാ ഞാൻ വരാത്തെ... ഞാൻ ഇവളോട് പറഞ്ഞതാ..അവളോട്‌ തന്നെ ഡ്രൈവ് ചെയ്തുപോയ്‌ക്കോളാൻ.. അപ്പൊ ഇവൾ പറഞ്ഞു നിന്നോട് പറഞ്ഞാ മതി...നീ കൊണ്ട് പോകുംന്ന്.. " "ദേ ഏട്ടത്തി എനിക്കൊന്നും വയ്യ.. ഏട്ടത്തിയും അമ്മയും കൂടി പോയാൽ മതി അമ്പലത്തിലോട്ട്..'" "എന്നാൽ ശരി..അതു മതി അജയെട്ടാ,, ഞാനും അമ്മയും ദേവൂട്ടിയും കൂടി പൊക്കോളാം...അവനെ നിർബന്ധിക്കണ്ട... " ഏട്ടത്തി അങ്ങനെ പറഞ്ഞപ്പോൾ രക്ഷപ്പെട്ടല്ലോ എന്നു കരുതി അകത്തോട്ട് കേറിയപ്പോൾ ആണ് ഏട്ടൻ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചത്... "അല്ല രേവു..ഇന്ന് അമ്പലത്തിലു കലാപരിപാടികളിൽ ഏതോ ഒരു കുട്ടിയുടെ നൃത്തം ഉണ്ടെന്ന് പറഞ്ഞല്ലോ..എന്തോ ക്ലാസിക്കൽ ഡാൻസോ.. അങ്ങനെ എന്തോ.." "ഉവ്വ് ഏട്ടാ.. സത്യം പറഞ്ഞാൽ അവളുടെ പ്രോഗ്രാം കാണാൻ വേണ്ടി മാത്രം അല്ലേ ഞങ്ങൾ പോകുന്നത് തന്നെ..." അകത്തേക്ക് പോകാൻ നിന്ന ഞാൻ അവരുടെ സംസാരംകേട്ട് ഒന്ന് നിന്നു.. "അല്ല രേവു,, ആ പ്രോഗ്രാം അവതരിപ്പിക്കണ പെൺകുട്ടിയുടെ പേര് എന്താന്നാ നീ പറഞ്ഞെ... എനിക്ക് അങ്ങോട്ട് ഓർമ കിട്ടുന്നില്ല... "" "ഇത്ര പെട്ടന്ന് മറന്നോ..ഭദ്ര.. ഭദ്ര രാമചന്ദ്രൻ... അതാ ആ കുട്ടിയുടെ പേര്... " ഏട്ടത്തി ആ പേര് പറഞ്ഞതും ഞാനൊന്ന് സ്തബ്ധനായി നിന്നു.... ഭദ്ര.. എന്റെ ഭദ്രയുടെ ഡാൻസ് പ്രോഗ്രാം... ഈശ്വരാ ഞാൻ എന്താ ഈ കേക്കുന്നെ.. സന്തോഷം കൊണ്ട് എനിക്ക് ആണേൽ ഒരു നിൽക്കപ്പൊറുതിയും ഇല്ല... ഞാൻ അകത്തോട്ട് പോയ പോലെ തിരിച്ചു ഉമ്മറത്തോട്ട് വന്നു.. ഏട്ടനും ഏട്ടത്തിയും ഒന്നും അറിയാത്ത പോലെ തന്നെ ഇരുപ്പുണ്ട്... "എന്തടാ.. എന്ത്

💬 Comments

View all comments