Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
പറ്റി.. ""
ചേട്ടൻ ചോദിച്ചു..
"ഏയ് ഒന്നുമില്ല ഞാൻ വെറുതെ... ""
""കാര്യം പറയടാ നീ... "" ചേട്ടൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു...
എന്റെ വെപ്രാളവും പരിഭ്രമവും കണ്ട് ഏട്ടത്തി ക്ക് ചിരി പൊട്ടി..
എനിക്ക് ആണേൽ ഒന്നും പറയാനും കിട്ടുന്നില്ല.. ഒടുവിൽ ഞാൻ ഇത്തിരി ജാഡയൊക്കെ ഇട്ടു കൊണ്ട് ചോദിച്ചു..
"അല്ല ഏത് അമ്പലത്തിലാ പോണേ... "
"അത് നീ എന്തിനാ അറിയണേ..നീ പോണില്ലല്ലോ... "
"അതല്ലാ ഏട്ടാ.. ഞാൻ ഇപ്പോഴാ ചിന്തിച്ചെ.. കുറെ നാളായി അമ്പലത്തിലൊക്കെ പോയിട്ട്..ഒന്ന് പോയി തൊഴുതാൽ ഒരു ആശ്വാസം കിട്ടും..."
"അതിനെന്താ.. നീ നാളെ രാവിലെ നേരത്തെ എഴുന്നേറ്റു നമ്മുടെ അടുത്തുള്ള ദേവീക്ഷേത്രത്തിൽ പോയി ഒന്ന് തൊഴുതോ..."
"അതല്ല ഏട്ടാ.. എന്തിനാ നാളെ രാവിലെ വരെ കാക്കുന്നെ..ഇതിപ്പോൾ അമ്മയും ഏട്ടത്തിയും പോകുന്നുണ്ടല്ലോ അമ്പലത്തിൽ..അവരുടെ കൂടെ ഒന്ന് പോയാൽ പോരെ..മാത്രമല്ല ഇനി ഇപ്പൊ ഇരുട്ടാകാറായി..ഏട്ടത്തിക്ക് രാത്രി ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ട് ആകും..ഏട്ടനും ഏട്ടത്തിയെ സമ്മതിക്കാറില്ലല്ലോ രാത്രി അങ്ങനെ കാർ എടുക്കാൻ.. രാത്രി ഡ്രൈവിംഗ് റിസ്ക് ആണെന്നൊക്കെ പറഞ്ഞു... "
"അത് സാരമില്ലടാ അവള് മാനേജ് ചെയ്തോളും.. അല്ലേലും രാത്രി വണ്ടി എടുക്കേണ്ട ഒരു എമർജൻസി വന്നാൽ അത് ശീലിച്ചിരിക്കേണ്ടതല്ലേ...അല്ലേ രേവു...""
"അതെ അജയെട്ടാ..ഞാൻ ഡ്രൈവ് ചെയ്തോളാം...നോ പ്രോബ്ലം...""
എല്ലാം അറിയാവുന്ന ഏട്ടത്തിയും കൂടി അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ആകെ പ്രതീക്ഷ കെട്ടു...
"ഏട്ടത്തി ആ അമ്പലത്തിന്റെ പേര് എങ്കിലും..."
ഞാൻ കേഴാൻ തുടങ്ങി..
"ആ പെങ്കൊച്ചിനെ കാണാതെ ഒരു മനസ്സമാധാനവും ഇല്ലല്ലേ എന്റെ പൊന്നു മോന്...""
ചേട്ടൻ എഴുന്നേറ്റു വന്നു എന്റെ
💬 Comments
View all comments