0%

Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]

Author : രാജാ Read All Parts 1.6K
തോളിൽ കൈ വച്ച് അങ്ങനെ പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഞാൻ ഒന്ന് ചൂളിപ്പോയിരുന്നു.. ചേട്ടന്റെ പുറകിൽ നിന്ന് എന്നെ കളിയാക്കി ചിരിക്കുന്ന ഏട്ടത്തിയെ ഞാൻ ഒന്ന് നോക്കി.. "രേവതി എന്നോട് എല്ലാം പറഞ്ഞുടാ... രണ്ട് ദിവസമായി ഞാൻ നിന്നെ ഒന്ന് ശ്രദ്ധിക്കുവായിരുന്നു... ഒരു പെണ്ണ് മനസ്സിൽ കേറിപ്പറ്റിയതിന്റെ വല്ല മാറ്റവും നിനക്ക് ഉണ്ടോന്ന്..ഈ പ്രോഗ്രാമിന്റെ കാര്യം രേവതി മുന്നേ എന്നോട് പറഞ്ഞപ്പോൾ ഞാനാ അവളോട്‌ പറഞ്ഞത് നിനക്ക് ഇങ്ങനെ ഒരു സർപ്രൈസ് കൊടുക്കാം എന്ന്.."" "അയ്യടാ ചെക്കന്റെ മുഖം കണ്ടില്ലേ..അവന്റെ ഒരു നാണം..ചോര തൊട്ട് എടുക്കാം ഇപ്പോൾ...."" ഏട്ടത്തി കയ്യിൽ വന്നു ഒന്ന് ചെറുതായി പിച്ചി കൊണ്ട് പറഞ്ഞു... "അപ്പൊ രാമനും സീതാദേവിയും കൂടി ഈ പാവം ലക്ഷമണനെയിട്ട് കളിപ്പിക്കാൻ നോക്കിയതാല്ലേ... "" ഞാൻ വിഷമം നടിച്ചു.. "അയ്യോടാ പാവം.. വേഗം പോയി റെഡി ആയെ നീ.. പോണ്ടെ നമ്മക്ക് .. ഞാൻ ദേവൂട്ടിയെ ഡ്രസ്സ്‌ ഇടീപ്പിച്ചു വേഗം റെഡി ആയി വരാവേ.." ഏട്ടത്തി അതും പറഞ്ഞു അകത്തോട്ട് തിരക്കിട്ട് പോയി... "എന്താ മോന്റെ പ്ലാൻ,, ഇന്ന് കാണുമ്പോൾ അവളോട്‌ സംസാരിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ.. " ഏട്ടൻ എന്നെ ഒന്ന് ഇളക്കാൻ വേണ്ടി പറഞ്ഞു.. "ഒന്ന് പോയെ നീ....സംസാരികാനെ..അതും ഞാൻ... ഇനി അവളുടെ മുന്നിൽ പോയി നിന്നാൽ തന്നെ എനിക്ക് മുട്ട് ഇടിക്കും... നിങ്ങൾ എല്ലാരും കൂടി ഫോർമൽ ആയി തന്നെ എല്ലാം നോക്കി കണ്ട് നടത്തി തരണം..."" ഞാൻ നിഷ്കളങ്കനായി... "ആ ബെസ്റ്റ്...നല്ല ആളോടാ ഞാൻ ഈ പറയണേ...ഡാ ഇത്‌ ഇനി അറേഞ്ച് മാര്യേജ്

💬 Comments

View all comments