Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
അല്ല...ലവ് കം അറേഞ്ച് മാര്യേജ് ആണ്... നിന്റെ ഉള്ളിൽ തോന്നിയ ഇഷ്ട്ടം നീ തന്നെ ആ കുട്ടിയോട് തുറന്നു പറ...
ഇനി ഇപ്പോൾ 'നിന്നെ ഇഷ്ട്ടമല്ല' എന്നെങ്ങാനുമാണ് അവളുടെ മറുപടി എങ്കിൽ നീ മാത്രം അല്ലെ നാണം കെടുള്ളൂ...വെറുതെ ഞങ്ങളെ ബുദ്ധിമുട്ടിക്കണ്ടല്ലോ... ""
ഏട്ടൻ എനിക്കിട്ട് ഒന്ന് നൈസ് ആയി താങ്ങി...
"നീ ഒന്ന് പോയെടാ ചുമ്മാ നെഗറ്റീവ് അടിച്ചു എന്നെ ടെൻഷൻ അടിപ്പിക്കാതെ.. അല്ലേലും എനിക്ക് അങ്ങനെ ഒരു പേടി ഉണ്ട്... ''
ഞാൻ കാറ്റു പോയ ബലൂൺ പോലെ ആയി.."ഏയ് ഞാൻ ചുമ്മാ പറഞ്ഞതാടാ...നിന്റെ ഉള്ളിലെ ഇഷ്ട്ടം നീ തന്നെ അവളോട് പറയുന്നത് അല്ലേ നല്ലത് എന്ന് എനിക്ക് തോന്നി..ടെൻഷൻ ഒന്നും വേണ്ടാ..നീ വേഗം ചെന്നു റെഡി ആയി വാ.."
മനസ്സ് ഒന്നു കലങ്ങിയെങ്കിലും ഭദ്രയെ കാണാൻ പോകുന്നതിന്റെ സന്തോഷത്തിൽ ഞാൻ കൂടുതൽ ആലോചിച്ചു വിഷമിക്കാൻ നിന്നില്ല..
ഞാൻ വേഗം തന്നെ കുളിച്ചു റെഡിയായി വന്നു..ഒരു മെറൂൺ കളർ ഷർട്ടും അതെ കരയുള്ള വെള്ള മുണ്ടും ആയിരുന്നു ഞാൻ ഇട്ടത്..
അമ്മയെയും ഏട്ടത്തിയേയും വെയിറ്റ് ചെയ്ത് ഉമ്മറത്തു ഇരുന്നു...
അച്ഛൻ പുറത്തു എവിടെയോ പോയതാണ്..വരാൻ ലേറ്റ് ആകും എന്ന് അമ്മ പറഞ്ഞു...
ചേട്ടൻ മുറ്റത്തു നിന്ന് ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്...പിന്നെയും മനസ്സിൽ ആ ചിന്ത കേറിവന്നു... ഭദ്രയ്ക്ക് എന്നെ ഇഷ്ട്ടപ്പെടുമോ...??
അല്ലേലും പണ്ടേ ഉള്ളതാണ് എനിക്ക് ഈ കുഴപ്പം..നമുക്ക് ഇഷ്ട്ടപ്പെട്ട ആളിന് തിരിച്ചു നമ്മളെ ഇഷ്ട്ടപ്പെടുമോ എന്നാലോചിച്ചിട്ടുള്ള ഈ ടെൻഷൻ അടിക്കൽ.. കോപ്പ് ഇപ്പോഴും ഒരു മാറ്റമില്ല അതിന്...
അതും ആലോചിച്ചു ആകെ വട്ട്
💬 Comments
View all comments