0%

Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]

Author : രാജാ Read All Parts 1.6K
പിടിക്കാൻ തുടങ്ങി..., ഭദ്രയോടുള്ള ഇഷ്ട്ടം മനസ്സിൽ ഉറച്ചപ്പോൾ തൊട്ട് തുടങ്ങിയതാണ്... എന്താകുമോ എന്തോ... കുറച്ചു കഴിഞ്ഞു,, എനിക്ക് ഉള്ള പതിവ് ഗ്രീൻ ടീയുംമായി ഏട്ടത്തി വന്നു..പിന്നാലെ മോണ കാട്ടി ചിരിച്ചു കൊണ്ട് എന്റെ ദേവൂട്ടിയും... ഡ്രസ്സ്‌ മാറിയിട്ടുണ്ട് രണ്ടാളും... ഏട്ടത്തി വിളിച്ചപ്പോൾ അമ്മ ഇപ്പോൾ ഇറങ്ങാം എന്ന് അകത്തുനിന്നും പറയുന്നുണ്ട്... ദേവൂട്ടി മുറ്റത്തെക്കിറങ്ങി നേരെ ഏട്ടന്റെ അടുത്തേക്ക് ഓടി... ഗ്രീൻ ടീ എന്റെ കയ്യിൽ തന്നു ഏട്ടത്തി എന്റെ അടുത്ത് ഇരുന്നു... (ചായയും കാപ്പിയും എനിക്ക് കുഞ്ഞുനാളു തൊട്ടേ ഇഷ്ട്ടമല്ല...ഹെൽത്ത്‌ conscious ഒന്നും അല്ലായിരുന്നുട്ടൊ... എനിക്ക് ഇഷ്ട്ടമല്ലാഞ്ഞിട്ടു തന്നെയായിരുന്നു..എന്നാൽ ആ തീരുമാനം ആരോഗ്യത്തിന് നല്ലതായിരുന്നു എന്ന് പിൽക്കാലത്ത് എനിക്ക് മനസ്സിലായി.. ഗ്രീൻ ടീ ശീലമാക്കിയിട്ട് ഇപ്പോൾ കുറെ വർഷങ്ങളായി.. രാവിലെ jogging കഴിഞ്ഞു വന്നാലും വൈകുന്നേരവും ഓരോ കപ്പ്‌ പതിവാണ്...) ഓരോന്ന് ആലോചിച്ചു വലിഞ്ഞു മുറുകിയ എന്റെ മുഖം കണ്ടിട്ടാവണം,, ഏട്ടത്തി കാര്യം തിരക്കി.. ഏട്ടത്തിയോട് എന്റെ മനസ്സിൽ ഉള്ള പേടി ഞാൻ തുറന്നു പറഞ്ഞു... "ഇതാണോ കാര്യം..ഇത് സാധാരണ എല്ലാർക്കും ഈ സാഹചര്യത്തിൽ ഉണ്ടാകുന്ന ടെൻഷൻ ആണ്.. നീ അതിനെപ്പറ്റി തന്നെ പിന്നെയും ആലോചിച്ചു മനസ്സമാധാനം കളയണ്ട.. എന്തായാലും ഈ കാര്യം നമ്മൾ ആ കുട്ടിയോടും വീട്ടുകാരോടും സംസാരിക്കണം.. ഞങ്ങൾ വീട്ടുകാർ ആയിട്ട് സംസാരിക്കുന്നതിനു മുൻപ് നിനക്ക് തന്നെ ഈ കാര്യം ഭദ്രയോടു പറയണം എന്ന് തോന്നുന്നുണ്ടേൽ നീ ധൈര്യായിട്ട് പോയി പറയടാ മോനെ... മനസ്സിൽ ഉള്ള ഇഷ്ട്ടം തുറന്നു പറയാൻ നീ എന്തിനാ പേടിക്കുന്നെ.. നമുക്ക് വരുന്നിടത്തു വച്ച് കാണാംന്നെ... ഞാനല്ലേ പറയണേ..."" ഏട്ടത്തി

💬 Comments

View all comments