Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
എന്നെ ആശ്വാസിപ്പിക്കാൻ ശ്രമിച്ചു..
സത്യം പറഞ്ഞാൽ ആളോട് കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ എനിക്ക് ഒരു ധൈര്യം കിട്ടി..
അപ്പോഴേക്കും അമ്മ റെഡി ആയി വന്നു...
ഇതിനിടയിൽ അമ്മയോടു ഈ കാര്യം പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ ഒരു സൂചന താനും ഏട്ടനും കൂടി കൊടുത്തിട്ടുണ്ട്ന്നു ഏട്ടത്തി പറഞ്ഞു...ഭദ്രയുടെ പ്രൊപോസൽ ഫോർമൽ ആയാണ് അമ്മയോട് അവതരിപ്പിച്ചിട്ട് ഉള്ളത്..
അമ്മ എതിർപ്പ് ഒന്നും പറഞ്ഞില്ല... അച്ഛനോട് പറയാം,, ആലോചിക്കാം എന്നൊക്കെ ആയിരുന്നു മറുപടി...
ഏട്ടനോട് യാത്ര പറഞ്ഞു അവന്റെ ഇന്നോവയിൽ ഞങ്ങൾ ഇറങ്ങി...
-മമ്മിയൂർ ശിവ-പാർവതി ക്ഷേത്രം- വീട്ടിൽ നിന്നും അര-മണിക്കൂർ ഡ്രൈവ് ഉണ്ട്.. രാമായണമാസാചരണത്തിന്റെ അവസാനവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന കലാപരിപാടികൾ ആണ്..ഭദ്രയുടെ പ്രോഗ്രാം ഉള്ളത് കൊണ്ട് മീനാക്ഷി വിളിച്ചു നിർബന്ധിച്ചിട്ടാണ് ഏട്ടത്തി പോകുന്നത്.. ഏട്ടത്തിയും ആദ്യമായിട്ടാണ് ഭദ്രയുടെ ഡാൻസ് പ്രോഗ്രാം കാണുന്നത്..
അമ്മയും പാട്ടും ഡാൻസും എല്ലാം നന്നായി ആസ്വദിക്കുന്ന ആളാണ്.. കൂടാതെ അമ്പലത്തിലും തൊഴാമല്ലോ എന്നും കരുതിയാണ് വരുന്നതു...
ഭദ്രയെ കാണാൻ പറ്റുന്ന സന്തോഷത്തിലാണ് ഞാൻ ഇറങ്ങിപ്പുറപ്പെട്ടത്...ഇന്നത്തെ പ്രോഗ്രാമിന്റെ തിരക്കിനിടയിൽ എന്തായാലും സംസാരിക്കാൻ ഒന്നും പറ്റില്ല...എന്നാലും അവളെ ഒന്ന് കാണാല്ലോ.. കൂടെ അവളുടെ ഡാൻസും.. ഒരാഴ്ച ആകുന്നു അവളെ ഞാൻ കണ്ടിട്ട്..ആദ്യമായും അവസാനമായും..
ഞങ്ങൾ ഒരു ഏഴരയോടെ അമ്പലത്തിൽ എത്തി.. ഞാൻ പ്രതീക്ഷിച്ചതിലും തിരക്ക് ഉണ്ട്... ഞങ്ങൾ എത്തുമ്പോഴേക്കും കലാപരിപാടികൾ തുടങ്ങിയിരുന്നു..
കിഴക്കോട്ടു ആയിരുന്നു അമ്പലത്തിന്റെ മുഖദർശനം..അമ്പലത്തിന്റെ ഇടത് ഭാഗത്തായിട്ട് ആയിരുന്നു സ്റ്റേജ്...
കാർ പാർക്ക് ചെയ്തിട്ട് ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു...
തൊഴുതുകഴിഞ്ഞിറങ്ങിയിട്ട് മീനാക്ഷിയെ വിളിക്കാം എന്ന് ഏട്ടത്തി പറഞ്ഞു..
ചുറ്റമ്പലത്തിനകത്തും നല്ല തിരക്ക് ഉണ്ടായിരുന്നു..കാര്യമായ വഴിപാടുകൾ ഒന്നും
💬 Comments
View all comments