Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
കഴിക്കാൻ നിൽക്കാതിരുന്നതിനാൽ ഞങ്ങൾ പെട്ടന്ന് തൊഴുതിറങ്ങി...
ഏട്ടത്തി മീനാക്ഷിയെ വിളിച്ചപ്പോൾ അവർ സ്റ്റേജ്നു പുറകിൽ ആയുള്ള പന്തലിൽ ഉണ്ടെന്ന് പറഞ്ഞു..
പ്രോഗ്രാം അവതരിപ്പിക്കാൻ വരുന്നവർക്ക് ഒരുങ്ങാനും വിശ്രമിക്കാനും ഗ്രീൻ റൂം എന്ന പോലെ ഒരുക്കിയിട്ടുള്ള ഒരു താൽക്കാലിക സജ്ജീകരണം ആയിരുന്നു അത്...
ഞങ്ങൾ അങ്ങോട്ടെക്കു നടന്നു.. പന്തലിനകത്തെക്കു കേറി ചെല്ലുന്നതിന്റെ വലതു മൂലയിൽ ആയിട്ടായിരുന്നു അവർ ഇരുന്നിരുന്നത്....
കയറി ചെന്നതും എന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത് ഞാൻ കാണാൻ മോഹിച്ച
ആളിൽ തന്നെയായിരുന്നു...
ചുവപ്പും പച്ചയും കളർ കോമ്പിനേഷനിലുള്ള ഡാൻസിന്റെ ഡ്രസ്സ് ഇട്ട് ഒരു പലകയിൽ ഇരുന്നു വലതു കാലിലെ ചിലങ്ക കെട്ടുകയായിരുന്നു അവൾ.. ഭദ്ര.....
ഞങ്ങളെ കണ്ട് അടുത്തിരുന്നിരുന്ന മീനാക്ഷി എഴുന്നേറ്റതും അവൾ തല ഉയർത്തി നോക്കി...
ആ മിഴികൾ ആദ്യം പാഞ്ഞതും എന്നിലേക്ക് തന്നെയോ.. അതോ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നതു കൊണ്ട് എനിക്ക് അങ്ങനെ തോന്നിയതോ,, അറിയില്ല,,
അതിശയം കലർന്നിരുന്നു പെണ്ണിന്റെ കവിളിണയിൽ എന്നെ കണ്ടപ്പോൾ...അവളുടെ കരിമഷിയെഴുതിയ മിഴികൾ വിടർന്നിരുന്നു...
എന്നെ ഒരിക്കലും അവൾ അവിടെ പ്രതീക്ഷിച്ചു കാണില്ല എന്ന് എനിക്ക് ഉറപ്പാണ്..അവളുടെ കണ്ണുകൾ അത് എന്നോട്
സംവദിക്കുന്നുണ്ടായിരുന്നു...ചുണ്ടുകൾ പറയാൻ മടിച്ചതു കണ്ണുകൾ പങ്കു വച്ചപ്പോൾ, ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ ഭാഷ അറിയുന്നത് കണ്ണുകൾക്കാണ് എന്ന് എനിക്ക് മനസ്സിലായി...
ഡാൻസ്നുള്ള മേക്കപ്പ്ഉം മറ്റു ഒരുക്കങ്ങളുമെല്ലാം കഴിഞ്ഞാണ് പെണ്ണിന്റെ നിൽപ്പ്...
അമ്മയ്ക്കും ഏട്ടത്തിക്കും പുറകിൽ ആണ് ഞാൻ നിന്നിരുന്നതു..അവരോട് സംസാരിക്കുന്നതിനിടയിലും അവൾ എന്നെ പല തവണയും പാളി നോക്കുന്നതു ഞാൻ ശ്രദ്ധിച്ചിരുന്നു... ഒടുവിൽ ഞാൻ അത് ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായതും പെണ്ണ് പിന്നെ എന്നെ നോക്കുന്നതെ
💬 Comments
View all comments