Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
ഇല്ല...കുറച്ചു കഴിഞ്ഞു എന്നെ ഇടംകണ്ണിട്ട് നോക്കിയ അവൾ കാണുന്നതു അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെ ആണ്... ആ നിമിഷം അവൾ എനിക്ക് സമ്മാനിച്ച പുഞ്ചിരി അന്ന് കല്യാണവീട്ടിൽ നിന്നും പോരാൻ നേരം നൽകിയതിനെക്കാൾ ശോഭയുള്ളതായിരുന്നു..
പരസ്പരം ഉള്ളു തുറന്നു സംസാരിച്ചില്ല.. മനസ്സിലെ ഇഷ്ട്ടം അറിയിച്ചില്ല..എന്നാലും ഞാൻ പ്രാർത്ഥിച്ചു.. പ്രണയത്തിന്റെ മൂർത്തിഭാവമായ ശിവഭഗവാനോട് തന്നെ,, കൈലാസനാഥനും പാർവതിദേവിയും ഒന്നിച്ചു വാഴുന്ന ആ സന്നിധിയിൽ നിന്നു കൊണ്ട്..ഇവളെ എനിക്ക് തന്നെ നല്കണമേ എന്ന്...
"പ്രാണന്റെ പാതിയെ ഇണയോട് ചേർത്ത് വച്ച പരിണയം ആണ് പ്രണയം എന്ന് തന്നിലൂടെ തന്നെ ഈ ലോകത്തിനു കാട്ടി കൊടുത്ത മഹാപരമേശ്വരൻ,, സർവ്വതിനും നാഥനായ മ്മ്‌ടെ വടക്കുംന്നാഥൻ .. ''
-ആള് തന്നെ മ്മ്‌ടെ ആരാധനാമൂർത്തി...-
പ്രണയത്തിന്റെ കാര്യത്തിൽ ആള് വേറെ ലെവൽ ആണ്....""
ഭദ്രയുടെ പ്രോഗ്രാം തുടങ്ങാൻ എട്ടരയാകും എന്ന് മീനാക്ഷി പറഞ്ഞു...മീനാക്ഷിയും കുഞ്ഞും മാത്രമേ അപ്പോൾ അവിടെ ഭദ്രയോടൊപ്പം ഉണ്ടായിരുന്നുള്ളൂ...
സുരേദ്രനങ്കിളും വന്നിട്ടുണ്ടായിരുന്നു...
കുറച്ചു കഴിഞ്ഞപ്പോൾ അങ്കിൾ അങ്ങോട്ട് വന്നു..
ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു..അവിടെ നിന്ന നേരമത്രയും ഞാൻ ഭദ്രയോട് ആകെ പറഞ്ഞത് ഒരു ഹായ് മാത്രമാണ്..അവൾ അപ്പോഴും മറുപടി ഒരു ചിരിയിൽ ഒതുക്കി...
അങ്ങനത്തെ ഒരു ചുറ്റുപാടിൽ ഞങ്ങൾക്കു തനിച്ചു സംസാരിക്കാൻ ഒരു ചാൻസ് കുറവാണ് എന്ന് എനിക്ക് നന്നായി അറിയാമെങ്കിലും ഞാൻ അതിനു കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി..
എന്റെ അവസ്ഥ ഏട്ടത്തിക്കും മനസ്സിലായി കാണണം.. ആളും ഹെല്പ്ലെസ്സ് ആണ്...
എന്ത് ചെയ്യാം..അമ്മ എന്തൊക്കയോ കാര്യമായി തന്നെ ഭദ്രയെ നോക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.. ഏട്ടനും ഏട്ടത്തിയും പറഞ്ഞ
💬 Comments
View all comments