Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
പ്രൊപോസൽ മനസ്സിൽ വച്ചിട്ട് തന്നെ ആയിരിക്കും....
കാര്യം ഡാൻസ് costume ലും മേക്കപ്പ്ലുമൊക്കെ ആയതോണ്ട് അമ്മ അവളുടെ രൂപംത്തിൽ ഒട്ടും satisfied ആയിരിക്കില്ല എന്നുറപ്പുണ്ട്..??
അന്ന് കല്യാണത്തിന് കണ്ടപ്പോൾ പിന്നെ ഇങ്ങനെ ഒരു ചിന്ത മനസ്സിൽ ഉണ്ടായിരുന്നില്ല താനും...
കുറച്ചു കഴിഞ്ഞപ്പോൾ ഒരു 40 വയസ്സ് പ്രായം തോന്നിക്കുന്ന സെറ്റ് സാരി ഉടുത്ത സ്ത്രീ അങ്ങോട്ട് വന്നു.. അത് ഭദ്രയുടെ ഡാൻസ് ടീച്ചർ ആയിരുന്നു...അങ്കിൾ അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി..
ഭദ്രയുടെ പ്രോഗ്രാമിന്റെ സമയം ആയപ്പോൾ ടീച്ചർ അവളെ സ്റ്റേജ്ന്റെ അവിടെക്ക് കൂട്ടി കൊണ്ട് പോയി.. എല്ലാവരും അവളെ വിഷ് ചെയ്തു.. കൂട്ടത്തിൽ ഞാനും ഒരു all the best പറഞ്ഞു എങ്കിലും അവൾ ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളു..
"ഹാ ഇവൾക്കന്താ ഒന്ന് വാ തുറന്നു മിണ്ടിക്കൂടെ എന്നോട്.
അറ്റ്ലീസ്റ്റ് ഒരു താങ്ക്സ് എങ്കിലും പറയാമായിരുന്നല്ലോ.. അമ്മയും ഏട്ടത്തിയും ചോദിക്കുന്നതിനോക്കെ അവൾ മറുപടി പറയുന്നുണ്ടായിരുന്നല്ലോ.. ""
ഞാൻ മനസ്സിൽ കെറുവിച്ചു കൊണ്ട് പറഞ്ഞു...
അസൂയ തന്നെ ഗഡി.. അല്ലാണ്ട് എന്ത് ??
സ്വാഭാവികം..?
അവർ അങ്ങോട്ട് പോയപ്പോൾ ഞങ്ങൾ എല്ലാവരും സ്റ്റേജ്നു മുന്നിലേക്ക് നടന്നു..
അമ്മക്കും ഏട്ടത്തിക്കും മീനാക്ഷിക്കും സീറ്റ് കിട്ടി..ദേവൂട്ടി അവരോടൊപ്പം പോയപ്പോൾ മീനാക്ഷിയുടെ മോൻ ഞങ്ങളുടെ കൂടെ പോന്നു..നീരജ്
എന്നായിരുന്നു അവന്റെ പേര്.. അവൻ ആദ്യം എന്റെ അടുത്തേക്ക് വരാൻ മടിചെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ എന്നെ തോണ്ടാനും കയ്യിൽ തൂങ്ങാനും തുടങ്ങി...ഞാൻ അവനെ എടുത്തങ്കിലും അവൻ എന്റെ താടിയിലും മീശയിലും എല്ലാം പിടിച്ചു വലിച്ചു എന്നെ വേദനിപ്പിക്കാൻ തുടങ്ങി.. അവൻ ആള് വികൃതി ആണെന്നും
💬 Comments
View all comments