Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
ഉപദ്രവിക്കും എന്നൊക്ക അങ്കിൾ പറഞ്ഞപ്പോൾ ഞാൻ ആ കുരിപ്പിനെ താഴെ നിർത്തി.. അവൻ പിന്നെയും എടുക്കാൻ നിർബന്ധിചെങ്കിലും ഞാൻ എടുത്തില്ല..ഭദ്രയുടെ പ്രോഗ്രാം announce ചെയ്തപ്പോൾ ഞങ്ങൾ സ്റ്റേജിന്റെ വലതു വശത്തായി മൂന്നാമത്തെ വരിയുടെ സമീപത്തായിനിന്നു..
അവിടെ നിന്നാൽ കറക്റ്റ് സ്റ്റേജ്ലേക്ക് ഫുൾ ആയിട്ട് നോട്ടം കിട്ടുന്നുണ്ടായിരുന്നു....അല്ലേൽ പിന്നെ ഏറ്റവും പുറകിൽ പോയി നിൽക്കേണ്ടി വരും..കർട്ടൻ ഉയർന്നു...മനസ്സിനുള്ളിൽ സ്വപ്‌നങ്ങളുടെ ബന്ധനത്താൽ ചുരുൾമൂടികിടന്നിരുന്ന, എന്റെ പാതിയായി തീരണമെന്ന് ഞാൻ മോഹിക്കുന്ന പെണ്ണൊരുത്തി...അവൾ ഇന്ന് എന്റെ കണ്മുന്നിൽ ഉണ്ട്, ചിലങ്കയിലൂടെ സ്വപ്നസാക്ഷാത്ക്കാരം കൊതിക്കുന്ന ഒരു പെൺകുട്ടിയായ്....
പിന്നണിയിൽ മലയാളത്തിലും സംസ്‌കൃതത്തിലും ഇഴചേർന്ന മണിപ്രവാളത്തിലുള്ള ഒരു കീർത്തനം അവളുടെ നൃത്തച്ചുവടുകൾക്ക് താളമേകി..."നൃത്തമാടാൻ കൊതിച്ച പാദങ്ങളെ ഒരിക്കൽ അകത്തളങ്ങളിൽ തളച്ചിടാൻ ശ്രമിച്ചതിനാലാവാo ചിലങ്ക അണിഞ്ഞ ആ പാദങ്ങളിൽ പതിയെ അസുരവേഗം പൂണ്ടുന്നത് ഞാൻ കണ്ടു...
ചിലങ്കയിൽ കണ്ണുനീർ മണികളിട്ടു വേദനയെ താളമാക്കി ആടുകയാണ് അവൾ..ജീവിതത്തിന്റെ ഒഴുക്കിൽ എപ്പോഴോ നഷ്ടമായ താളം അവൾ ഇന്ന് തിരിച്ചുപിടിച്ചിരിക്കുന്നു...
അവളോടുള്ള എന്റെ പ്രണയത്തിന്റെ നിശബ്ദതയിലേക്ക് നൃത്തച്ചുവടുകളുടെ താളം ഒരു മാരിയായ് പെയ്തിറങ്ങിയ നിമിഷം...
'കാണികൾക്ക് നീ വെറുമൊരു കൊലുസിന് സമാനമായിരിക്കാം..എന്നാൽ എന്റെ പ്രണയത്തിന്റെ ആത്മാവിൽ മുഴുവനും ആ ചിലങ്കയുടെ ശബ്ദമാണ്..
അരമണിക്കൂറോളം നീണ്ടു നിന്ന ആ നൃത്തവിരുന്ന് എല്ലാവരുടെയും കണ്ണിനു മിഴിവേകിയെന്ന് സദസ്സിൽ നിന്നും ഉയർന്ന കരഘോഷങ്ങൾ ഉച്ചസ്ഥായിൽ എത്തിയപ്പോൾ എനിക്ക് ഉറപ്പായി..
'ആടിത്തളർന്ന ആ പാദങ്ങളിൽ പ്രാണന്റെ പല്ലവി ശ്രുതി ചേർന്നപ്പോൾ ഇനിയും അവളെ അറിയിക്കാത്ത എന്റെ പ്രണയത്തിന്റെ അലയൊലികൾ അവളുടെ ചിലങ്കയിൽ താളം മുറുക്കി...'
പെർഫോമൻസ് കഴിഞ്ഞു ഇറങ്ങി വരുന്ന ഭദ്രയെ ഏട്ടത്തിയും മീനാക്ഷിയും അമ്മയും
💬 Comments
View all comments