0%

Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]

Author : രാജാ Read All Parts 1.6K
അവിടെ പോയി കാത്തു നിന്നു..പിന്നാലെ അങ്കിൾന്റെ ഒപ്പം ഞാനും ചെന്നു... എല്ലാവരും അഭിനന്ദിച്ചു അവളെ...ഡാൻസ് കണ്ട് വന്ന പലരും അവിടേക്ക് വന്നിരുന്നു അവളെ പ്രശംസകൾ കൊണ്ട് മൂടാൻ.. ഒടുവിൽ ചുറ്റും ഉള്ള തിരക്കുകൾ ഒഴിഞ്ഞപ്പോൾ അവളെ അടുത്ത് കിട്ടിയ ആ നിമിഷം,, "നന്നായിരുന്നു.." എന്ന ഒറ്റ വാക്കാൽ എന്റെ അഭിനന്ദനങ്ങൾ അറിയിച്ചു.. പുഞ്ചിരിയിൽ ചാലിച്ച "താങ്ക്സ്..'' എന്ന അവളുടെ മറുപടി എനിക്ക് അത്രമേൽ മനോഹരമായി തോന്നി അപ്പോൾ..... ***---------**** ആൽത്തറക്കരികിൽ സംസാരിച്ചു കൊണ്ടിരുന്ന എന്റെയും സുരേന്ദ്രനങ്കിളിന്റെയും അടുത്തേക്ക് മീനാക്ഷി വന്നു... അവരെ കൊണ്ടുപോകാൻ എത്താം എന്നു പറഞ്ഞ ദിനേഷ് ഇനിയും എത്തിയിട്ടില്ല..എന്തോ ആവശ്യത്തിനു എറണാകുളം പോയിരുക്കുവാണ്..പുള്ളിക്കാരൻ എത്താൻ വൈകുമത്രേ.. വീട്ടിലേക്ക് പോകാൻ ഒരു ടാക്സി വിളിക്കാൻ അങ്കിളിനോട്‌ പറയാൻ വന്നതാണ് അവർ... പുറകെ വന്ന ഏട്ടത്തി അതു വേണ്ടാ എന്നും വീട്ടിലേക്ക് ഞാൻ ഡ്രോപ്പ് ചെയ്യുമെന്നും പറഞ്ഞു... അമ്മക്കും അതു തന്നെ അഭിപ്രായം... ഞങ്ങളുടെ ക്ഷണം അങ്കിൾ സ്നേഹപൂർവ്വം നിരസിക്കാൻ ശ്രമിച്ചുഎങ്കിലും ഒടുവിൽ പുള്ളി ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി...
ഞാങ്ങൾ വീട്ടിലേക്ക് പോകുന്ന റൂട്ടിൽ നിന്നും ഒരു 2 km അധികം ഡ്രൈവ് ചെയ്‌താൽ അവരുടെ നാട്ടിലേക്ക് എത്തുമായിരുന്നു... കലാപരിപാടികൾ തീരുന്നതിനു മുന്പേ ഞങ്ങൾ അവിടെ നിന്നു തിരിച്ചു.. ഭദ്ര ഏറ്റവും പുറകിലെ സീറ്റിൽ ആയിരുന്നു ഇരുന്നത്... അതു കൊണ്ട് യാത്രയിലുടനീളം എനിക്ക് ശരിക്കുമൊന്നു അവളെ കാണാൻ പോലും കഴിഞ്ഞില്ല... കാറിൽ കയറുന്നതിനു മുന്പേ ഞാൻ അവളെ ശ്രദ്ധിച്ചിരുന്നു... ഡാൻസ്ന്റെ വസ്ത്രം മാറിയിരുന്നില്ല.. മറ്റു accessories എല്ലാം അഴിച്ചു മാറ്റിയിരുന്നു...മുഖത്തെ മേക്കപ്പ് ഒന്നും കളഞ്ഞിട്ടില്ല... കാറിൽ കയറുന്നതിനു

💬 Comments

View all comments