Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
മുൻപ് അവൾ എന്നെ നോക്കിയത് frontലെ ഗ്ലാസിലൂടെ ഞാൻ കണ്ടിരുന്നു...അമ്പലത്തിൽ നിന്നും വരുന്ന വഴിയിൽ നിന്നും മെയിൻ റോഡിലേക്കു കയറുന്നതിനു മുൻപ് ഒരു ബ്ലാക്ക് കോമ്പാസ് ജീപ്പ് പുറകിൽ നിന്ന് എന്റെ കാറിനെ മറി കടന്ന് ശരവേഗത്തിൽ പോയത് ഞാൻ
ശ്രദ്ധിച്ചിരുന്നു..ആ സമയം സുരേന്ദ്രനങ്കിൾ എന്തോ ചോദിച്ചപ്പോൾ ഞാനതു വിട്ടു....
വീട്ടിൽ കയറിയിട്ട് പോകാം എന്നുള്ള അങ്കിന്റെ ക്ഷണം ഞങ്ങൾ നേരം വൈകിയതിനാൽ നിരസിച്ചു.....
അവരെ വീടിനു മുമ്പിലുള്ള വഴിയിൽ ഇറക്കി വണ്ടി റിവേഴ്‌സ് എടുത്ത് തിരിക്കുന്ന നിമിഷമത്രയും എന്നെ തന്നെ നോക്കി നിന്നിരുന്ന ഭദ്രയെ ഞാനും ശ്രദ്ധിച്ചിരുന്നു..
ഒടുവിൽ യാത്ര പറഞ്ഞു വണ്ടി മുന്നോട്ട് എടുത്തപ്പോഴും ആ മുഖം എന്നെ നോക്കി പുഞ്ചിരി തൂകി....
മടക്കയാത്രയിൽ അമ്മയും ഏട്ടത്തിയും ഭദ്രയുടെ ഡാൻസ്നെപ്പറ്റി വാനോളം പുകഴ്ത്തിയത് ഞാൻ ഒരുപാട് ആസ്വദിച്ചു...
അന്നത്തെ എന്റെ നിദ്രയും പെണ്ണ് അസ്വസ്ഥമാക്കി...
''ശക്തിയില്ലാതെ ശിവൻ പൂർണമാകുന്നില്ലെങ്കിൽ അറിയുക പെണ്ണേ നീ ഇല്ലാതെ എന്റെ ജന്മം അപൂർണമെന്ന്..'
----------------=====----------------
പിറ്റേന്ന് ശനിയാഴ്ച, കഴിഞ്ഞ വാരം ഈ ദിവസം ഞാൻ ഉണർന്നത് ഒരു സ്വപ്നസുന്ദരിയേയും മനസ്സിലിട്ട് കൊണ്ടാണ്...
ഇന്നും അവൾ എന്റെ മനസ്സിൽ ഉണ്ട്... എന്നാൽ അവൾക്കിന്ന് എന്റെ ഭദ്രയുടെ മുഖമാണ്...ഞാൻ മനസ്സാൽ വരിച്ചു കഴിഞ്ഞ, ഒരു നാൾ എന്റെ പാതിയായ് മാറുമെന്ന് ഞാൻ മോഹിക്കുന്ന എന്റെ ഭദ്രയുടെ മുഖം...
'മായാത്ത വസന്തം പോലെ,, മറയാത്ത നിഴൽ പോലെ,, വാടാത്ത പൂക്കൾ പോലെ നീ നിന്റെയാ അരുണശോഭയാർന്ന മുഖവുമായി എന്നിൽ നിറഞ്ഞുനിൽക്കുവാണ് പെണ്ണേ....'
അന്ന് ലഞ്ച് ടൈമിൽ ഓഫീസിനു പുറത്തെക്ക് ചുമ്മാ ഒന്ന് ഇറങ്ങി..വൈഗ
💬 Comments
View all comments