0%

Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]

Author : രാജാ Read All Parts 1.6K
അന്ന് ലീവ് ആയിരുന്നു,, രാവിലെ ഓഫീസിൽ വന്നപ്പോഴെ ഞാൻ വൈഗയെ അന്വേഷിച്ചിരുന്നു..നല്ല പനി ഉള്ളത് കൊണ്ട് അവൾ ലീവ് എടുത്തതാണ് എന്ന് കീർത്തന പറഞ്ഞു... ഉച്ചക്ക് പുറത്തു ഇറങ്ങിയപ്പോഴാണ് ഞാൻ ആരോ പറഞ്ഞു കേട്ടത് ഉച്ച മുതൽ തൃശ്ശൂർ ജില്ലയിൽ ബസ് പണിമുടക്ക് ആണെന്ന്.. മിന്നൽ പണിമുടക്ക് ആണ് പോലും... രാവിലെ ഏതോ കോളേജ് പയ്യൻ കൺസെഷൻന്റെ പേരും പറഞ്ഞു വഴക്ക് ആയി കണ്ടക്ടറെപ്പിടിച്ചു തല്ലി എന്ന്.. അതിൽ പ്രതിഷേധിച്ചു കൊണ്ട് ബസ്സ് തൊഴിലാളികളുടെ സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുവാണ്.. എന്തായാലും ബസ്സിനെ ആശ്രയിക്കുന്ന പാവം വിദ്യാർത്ഥികളും മറ്റു യാത്രക്കാരും ഇന്ന് വീടെത്താൻ കഷ്ട്ടപ്പെടും... KSRTC ഉണ്ടാവുമെങ്കിലും വൈകുന്നേരത്തെ തിരക്കിന് അതു കൊണ്ട് കാര്യമായ പരിഹാരം ആകില്ല... എന്റെ ഓഫീസിലെ സ്റ്റാഫ്‌ മിക്കവരും സ്വന്തം
വാഹനത്തിൽ വരുന്നവരാണ്.. പിന്നെ ഉള്ളവർ തൃശ്ശൂർ ടൌൺ ഏരിയയിൽ തന്നെയുള്ളവർ ആണ്..ഓട്ടോയിൽ പോകാവുന്നതെ ഉള്ളൂ...വൈകുന്നേരം ഒരു അഞ്ചരയോടെ ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി...നല്ല മഴക്കാർ ഉണ്ട്..ഉടനെ തന്നെ അലച്ചു തല്ലി പെയ്യാൻ ഒരുങ്ങിയാണ് മഴയുടെ വരവ് എന്ന് തോന്നുന്നു...കാറിൽ കേറിയ പാടെ AC ഇട്ടു.. ഏത് മഴക്കാലത്തും എനിക്ക് AC MUST ആണ്..?(മഴക്കാലത്ത് എത്ര തണ്പ്പു ഉണ്ടേലും ഫാൻ ഇട്ടു ഉറങ്ങുക.. മഴ പെയ്യുമ്പോൾ ഐസ്ക്രീം തിന്നുക.. അവസാനം വല്ല തൊണ്ട വേദനയും ജലദോഷവും വരുത്തിവച്ചു അമ്മയുടെയും ഏട്ടത്തിയുടെന്നും തലക്കിട്ട് കിഴുക്ക് മേടിക്കുക..?? അങ്ങനെ കുറച്ചു പ്രത്യേക ഹോബികൾ ഉണ്ട് എനിക്ക്... എന്തായാലും എസി വേണം... ബെഡ് റൂം AC, ഓഫീസ് AC, കാർ AC.. ആഹാ എന്തൊരു സുഖാല്ലേ... ??

💬 Comments

View all comments