0%

Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]

Author : രാജാ Read All Parts 1.6K
) മ്യൂസിക് പ്ലയെർ പിന്നെ നമ്മുടെ റഹ്മാൻ അണ്ണൻ പതിവ് പോലെ കയ്യടക്കി വച്ചിരിക്കുവാണ്..സൂര്യയുടെ 'sillinu oru kaadhal ഫിലിമിലെ munbe vaa...?? ആണ് സോങ്... കാർ പടിഞ്ഞാറെക്കോട്ടയുടെ അവിടെ നിന്നും അയ്യന്തോൾ ഭാഗത്തെക്കുള്ള റോഡിലേക്ക് കടന്നപ്പോഴാണ് ഞാൻ ഭദ്രയെ കണ്ടത്... നല്ല ഇറക്കമുള്ള ഒരു പ്ലെയിൻ മഞ്ഞ കളർ ഫുൾ സ്ലീവ് ചുരിദാർ ടോപ്പഉം ചുവപ്പ് ലെഗ്ഗിൻസും ആണ് വേഷം...ചുവപ്പു ഷാളും ഇട്ടിട്ടുണ്ട്.. ചെറിയ ഒരു ലെതർ കളർ വാലറ്റും ഉണ്ട് കയ്യിൽ.. ബസ്സ്റ്റോപ്പിൽ നിൽപ്പാണ് കക്ഷി...ബസ് ഇല്ലാന്ന് അറിഞ്ഞത് കൊണ്ടാണന്നു തോന്നുന്നു മുഖത്ത് നല്ല ടെൻഷൻ ഉണ്ട്... ഭദ്രയെ പെട്ടന്ന് അവിടെ കണ്ടതും എനിക്ക് ആകെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു.. അല്ലെങ്കിലും ഇഷ്ട്ടപ്പെടുന്ന പെണ്ണിനെ ഇത് പോലെ അവിചാരിതമായി കാണുമ്പോഴുള്ള ആ ഒരു ഫീലിംഗ് എന്താന്നു ഞാൻ ഇനി പറയണ്ടല്ലോ... ഭദ്രയോട് സംസാരിക്കാൻ ഇതിലും നല്ല ഒരു അവസരം ഇനി കിട്ടാൻ സാധ്യത ഇല്ലന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു... ബസ്സ്റ്റോപ്പിനു മുന്നിലെത്താറായപ്പോൾ ഞാൻ കാറിന്റെ സ്പീഡ് കുറച്ചു ഡോർ ഗ്ലാസ്‌ താഴ്ത്തി..ഭദ്ര നിന്നിരുന്നിടത്ത്‌ നിന്നും കുറച്ചു മുന്നിലേക്ക് നീക്കിയാണ് ഞാൻ കാർ നിർത്തിയത്...എന്നെ കണ്ടതും അല്പം മടിച്ചുവെങ്കിലും അവൾ കാറിന്റെ അടുത്തേക്ക് വന്നു... "ഹലോ.. ഭദ്ര വീട്ടിലേക്കാണോ.. ഞാൻ ഡ്രോപ്പ് ചെയ്യാം,, കേറിക്കോളു..." "വേണ്ടാ,, ഞാൻ ബസ്സിൽ...'' ബസ്സില്ല എന്നറിഞ്ഞിട്ടും അവൾ അങ്ങനെ പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു.. "എടോ ബസ്സ് ഒന്നുമില്ല.. പണിമുടക്ക് ആണ്.. ksrtc നോക്കി നിന്നാൽ താൻ ഇന്ന് ഇരുട്ടുന്നതിന് മുന്നേ വീടെത്തില്ല.. നല്ല മഴയും വരുന്നുണ്ട്...get

💬 Comments

View all comments