0%

Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]

Author : രാജാ Read All Parts 1.6K
in.."" പിന്നെയും പെണ്ണിനൊരു മടി പോലെ കയറാൻ... ഇനി എന്നെ വല്ല വിശ്വാസകുറവും...ഏയ് അങ്ങനെ ഒന്നും ഉണ്ടാവില്ല..എന്നെ കണ്ടാൽ അങ്ങനെത്തെ look ഒന്നുമില്ലല്ലോ... "ഉവ്വേ മോന്ത കണ്ടാലും മതി,, വല്ല്യ ചുന്ദരൻ ആണെന്നാ വിചാരം... കള്ളലക്ഷണം ആണ് മൊഖത്ത് മുഴുവൻ... കൊരങ്ങൻ.. '" നിന്നെ കണ്ടപ്പോഴെ ആ പെൺകൊച്ചനു പേടി ആയിണ്ടാവും...അതാ കേറാത്തത്... " മനസ്സിൽ ഇരുന്നു മറ്റേ തെണ്ടി ആണ് അതു പറഞ്ഞത്... ?? പൊടുന്നനെ ആണ് മഴ പെയ്തത്.. അവൾ നിന്ന് നനയാൻ തുടങ്ങി.. "ടോ താൻ വേഗം കേറൂ.. വെറുതെ മഴ നനയാണ്ടാ... ""ഫ്രണ്ട് സീറ്റ്‌ ഡോർ തുറന്നു കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു....
മഴയും കൂടി പെയ്തതോടെ അവൾക്ക് പിന്നെ ഒന്നും ചിന്തിക്കേണ്ടിയിരുന്നില്ല.. കയറി ഇരുന്ന് ഡോർ അടച്ചു... ചെറുതായി നനഞ്ഞിരുന്നു അവൾ അപ്പോഴേക്കും..നല്ല കനത്ത മഴയാണ് പെയ്യുന്നത്.... പ്രകൃതിയും എന്റെ പ്രണയത്തിനു ആശംസകൾ നൽകിയ പോലെ.... മഴത്തുള്ളികൾ മണ്ണിനെ പ്രണയിക്കുന്ന നിമിഷം ഞാൻ പ്രണയിക്കുന്ന പെണ്ണ് എന്റെ കൂടെ ഉള്ള നിമിഷം... ഞാൻ കാർ പതിയെ മുന്നോട്ട് എടുത്തു...കുറച്ചുനേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല... അവൾ മഴതുള്ളികൾ നനച്ച കാർകൂന്തൽ ഇടത് തോളിലൂടെ മുന്നിലേക്ക് ഇട്ട് ഷാളു കൊണ്ട് പതിയെ തോർത്തി... ഗ്ലാസ്സിലൂടെ അവൾ മഴയിലേക്ക് തന്നെ നോക്കിയിരുന്നു.. ഇടയ്ക്കു എന്നെയും നോക്കി ഒന്നു പുഞ്ചിരിച്ചു, തിരിച്ചു ഞാനും...എന്ത് പറഞ്ഞു സംസാരിച്ചു തുടങ്ങണം എന്ന് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു എനിക്ക്.... എന്നാലും ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.."ഭദ്രയെന്താ ഇവിടെ... "" "എന്റെ ഒരു ഫ്രണ്ടിന്റെ വിവാഹനിശ്ചയം ആയിരുന്നു ഇന്ന്..അയ്നു വന്നതാ..." സ്റ്റോപ്പിൽ എത്തിയപ്പോളാ

💬 Comments

View all comments