Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
ഉള്ളിൽ ഇപ്പോ എന്താണ് എന്ന് എനിക്ക് മനസ്സിലാകും..ആദ്യകാഴ്ച്ചയിൽ ഒരു പെൺകുട്ടിയെ കണ്ടപ്പോൾ തോന്നിയ ഇഷ്ട്ടം...അത് ശരിക്കും പ്രണയം തന്നെ ആണോ എന്നുള്ള കൺഫ്യൂഷനിലാണ് ഇപ്പോഴും നീ..
ആ കൺഫ്യൂഷൻ തീർക്കേണ്ടതും നീ തന്നെയാണ്..നീ നന്നായി സമയം എടുത്തു ആലോചിച്ചു തീരുമാനിക്ക്,, കേട്ടോ.."
"ഏട്ടത്തി പറഞ്ഞത് ശരിയാ.. കൃത്യമായ ഒരു ഉത്തരം എനിക്ക് ഇപ്പോഴും കിട്ടിയിട്ടില്ല..
അവളെ ഞാൻ അങ്ങനത്തെ ഒരു ചുറ്റുപാടിൽ കണ്ടപ്പോൾ തോന്നിയ സഹതാപമോ അല്ലെങ്കിൽ അതിന്റെ പുറത്തുള്ള ഒരു affection മാത്രം ആണോ എന്ന് പോലും തോന്നി എനിക്ക് ആദ്യം...""
"അതിനു ഭദ്രയെപ്പറ്റി നിനക്ക് എന്തെങ്കിലും അറിയാമോ...??""
(എനിക്ക് ഭദ്രയോടുള്ളതു സഹതാപം ആണെന്ന് കേട്ടതു കൊണ്ടാണോ എന്തോ ആകാംഷയോടെ ആണ് ഏട്ടത്തി അങ്ങനെ ചോദിച്ചുത്...)
"ഞാൻ ചോദിച്ചത് മറ്റൊന്നും കൊണ്ടല്ല...
നീ ഭദ്രയുടെ കാര്യത്തിൽ ശരിക്കും കൺഫ്യൂസ്ഡ് ആണോ.. അല്ലയോ??
ആദ്യം അത് പറയ്യ്...""
"സത്യം പറഞ്ഞാൽ ആണ് ഏട്ടത്തി... ഭദ്രയുടെ കാര്യത്തിൽ..ആദ്യമായി കണ്ട ദിവസം തന്നെ അവളോട് എനിക്ക് തോന്നുന്ന
ഈ ഇഷ്ട്ടം, കെയർ ഇതെല്ലാം പ്രണയം തന്നെയാണോ അതോ വെറും സഹതാപം മാത്രമോ..എനിക്കറിയില്ല ഇപ്പൊഴും..."
ഞാൻ പറയുന്നത് കേട്ട് അല്പം നേരെ പുറത്തു തിമിർത്തു പെയ്യുന്ന മഴയിലേക്ക് നോക്കി എന്തോ ആലോചിച്ചിട്ടെന്ന പോലെ ഏട്ടത്തി പറഞ്ഞു തുടങ്ങി...
"എന്നാൽ നീ ഭദ്രയെപ്പറ്റി പൂർണമായും അറിഞ്ഞാൽ, അവളുടെ ശരിക്കും ഉള്ള ജീവിതാവസ്ഥ മനസ്സിലാക്കിയാൽ നീ നേരത്തെ പറഞ്ഞ അവളോടുള്ള സഹതാപത്തിന്റെ അംശം അല്പം മാത്രമേ നിന്റെ മനസ്സിൽ ഇപ്പോൾ ഉള്ളൂ എങ്കിൽ എല്ലാം കേട്ട് കഴിയുമ്പോൾ അതിന്റ നൂറു ഇരട്ടി ആകും എന്നെനിക്ക്
💬 Comments
View all comments