0%

Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]

Author : രാജാ Read All Parts 471
മീനാക്ഷി കണ്ടിരുന്നു.. ഭാനുമതി ആന്റി ഉണ്ടായിരുന്നത് കൊണ്ടാണ് അവൾ അപ്പോൾ അടുത്തേക്ക് വരാതിരുന്നത്..വന്നാലും ആന്റി ഉള്ളത് കൊണ്ട് അവൾക്ക് ഒന്നും പറയാൻ കഴിയില്ലായിരുന്നു.. അവൾക്ക് പേടിയാണ് ആ സ്ത്രീയെ...
നീ ദേവൂട്ടിയെയും കൊണ്ട് താഴോട്ട് പോയതിന് ശേഷം ആണ് അവൾ എന്നോട് അവിടെ നടന്നതെല്ലാം പറഞ്ഞത്..നീ അത് കാര്യമാക്കിയിട്ട് ഉണ്ടാവില്ലന്ന് പിന്നെ എനിക്കും തോന്നി..അത് കൊണ്ട് ഞാൻ അതിനെപ്പറ്റി നിന്നോട് ഒന്നും ചോദിച്ചതും ഇല്ല... നിനക്ക് ഓർമ്മ ഉണ്ടോ ദേവൂട്ടിയെ കൊണ്ട് പോകാൻ വന്ന നേരം നമ്മൾ ബാൽകണിയിൽ സംസാരിച്ചു നിന്ന് കൊണ്ടിരുന്നപ്പോൾ ഭദ്രയെ ഭാനുമതി ആന്റി താഴേക്ക് വിളിപ്പിച്ചത്..."ആ ഉവ്വ്.. '" ഏട്ടത്തി പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്ന എന്റെ മനസ്സിൽ അപ്പോൾ കഴിഞ്ഞ ദിവസം ഭദ്രയുടെ ഒപ്പം ഉള്ള ആ വീട്ടിലെ ഓരോ നിമിഷവും തെളിഞ്ഞുനിന്നിരുന്നു.."അത് ആ പാവത്തിനെ എന്തോ പണിയുടെ കുറ്റവും കുറവും പറഞ്ഞു ആ സ്ത്രീക്ക് കൈത്തരിപ്പ് തീർക്കാൻ വേണ്ടി ആയിരുന്നു... ആ ദിവസം പോലും അത്രയും ബന്ധുക്കളുടെയും വിരുന്ന്ക്കാരുടെയും മുമ്പിൽ വച്ച് പോലും ആ ദുഷ്ട്ട അതിനു മുടക്കം വരുത്തിയില്ല... കാരണം അടിച്ചു പൊളിച്ചു അവർ ആ പാവത്തിന്റെ..." "ആ കുട്ടിയെ ഇന്നലെ രാത്രി ആരോ തല്ലി എന്ന് എനിക്ക് മനസ്സിലായിരുന്നു ഏട്ടത്തി.."" "നീ എങ്ങനെ അറിഞ്ഞു അത്..." "അവളെ ഞാൻ പിന്നീട് വീടിനു പുറത്തു വച്ചു കണ്ടിരുന്നു....നേരത്തെ ഞാൻ കാരണം ആയിരുന്നു അവൾക്ക് വഴക്ക് കേട്ടത്.. അതിനു അവളോട് സോറി പറയണം എന്ന് ഞാൻ കരുതിയിരുന്നു... ഭദ്രയെ പുറത്ത് വച്ചു തനിയെ കണ്ടപ്പോൾ ഞാൻ പോയി അവളോട് സംസാരിച്ചു... ആപ്പോൾ അവളുടെ മുഖത്തെ വിരൽപ്പാട്കൾ ഞാനും ശ്രദ്ധിച്ചിരുന്നു...അത് എന്ത് പറ്റിയതാന്നു ചോദിക്കണം എന്ന് കരുതി എങ്കിലും സാധിച്ചില്ലാ.." "മ്മ്മ്,, വല്ലാത്ത ഒരു കഷ്ടം തന്നെയാടാ ആ പെൺകുട്ടിയുടെ കാര്യം..."" "അല്ല ഏട്ടത്തി, ആ സ്ത്രീക്ക് എന്താ ഭദ്രയോട് ഇത്രക്കും ദേഷ്യം തോന്നാൻ... എപ്പോഴും തല്ലുന്നതൊക്കെ എന്തിനാ.." "ആരും ചോദിക്കാനും പറയാനും ഇല്ലാത്തവരെ തല്ലിയാൽ എന്ത്, കൊന്നാൽ എന്ത്.. " ഏട്ടത്തി അങ്ങനെ പറഞ്ഞപ്പോളാണ് ആരോരുമില്ലാത്തവളാണ് ഭദ്ര എന്ന് ഞാൻ മനസ്സിലാക്കിയത്... എന്നാൽ അവൾക്ക് താങ്ങും തണലും ആകേണ്ടവർ തന്നെയാണ് അവളെ ദ്രോഹിക്കുന്നത് എന്ന സത്യം എന്നെ ഞെട്ടിക്കുന്നതായിരുന്നു... "സുരേന്ദ്രൻ അങ്കിൾന്റെ അനിയന്റെ മൂത്ത മകൾ ആണ് ഭദ്ര..അവൾക്കു എട്ടു വയസ്സ് ഉള്ളപ്പോൾ ആണ് അവൾക്കു അവളുടെ അച്ഛനും അമ്മയും അനിയനും നഷ്ട്ടപ്പെടുന്നത്..അന്നത്തെ ആ ആക്‌സിഡന്റ്ൽ

💬 Comments

View all comments