0%

Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]

Author : രാജാ Read All Parts 1.6K
അവളുടെ മുഖത്തെ വിരൽപ്പാട്കൾ ഞാനും ശ്രദ്ധിച്ചിരുന്നു...അത് എന്ത് പറ്റിയതാന്നു ചോദിക്കണം എന്ന് കരുതി എങ്കിലും സാധിച്ചില്ലാ.." "മ്മ്മ്,, വല്ലാത്ത ഒരു കഷ്ടം തന്നെയാടാ ആ പെൺകുട്ടിയുടെ കാര്യം..."" "അല്ല ഏട്ടത്തി, ആ സ്ത്രീക്ക് എന്താ ഭദ്രയോട് ഇത്രക്കും ദേഷ്യം തോന്നാൻ... എപ്പോഴും തല്ലുന്നതൊക്കെ എന്തിനാ.." "ആരും ചോദിക്കാനും പറയാനും ഇല്ലാത്തവരെ തല്ലിയാൽ എന്ത്, കൊന്നാൽ എന്ത്.. " ഏട്ടത്തി അങ്ങനെ പറഞ്ഞപ്പോളാണ് ആരോരുമില്ലാത്തവളാണ് ഭദ്ര എന്ന് ഞാൻ മനസ്സിലാക്കിയത്... എന്നാൽ അവൾക്ക് താങ്ങും തണലും ആകേണ്ടവർ തന്നെയാണ് അവളെ ദ്രോഹിക്കുന്നത് എന്ന സത്യം എന്നെ ഞെട്ടിക്കുന്നതായിരുന്നു... "സുരേന്ദ്രൻ അങ്കിൾന്റെ അനിയന്റെ മൂത്ത മകൾ ആണ് ഭദ്ര..അവൾക്കു എട്ടു വയസ്സ് ഉള്ളപ്പോൾ ആണ് അവൾക്കു അവളുടെ അച്ഛനും അമ്മയും അനിയനും നഷ്ട്ടപ്പെടുന്നത്..അന്നത്തെ ആ ആക്‌സിഡന്റ്ൽ നിന്നും ഭാഗ്യം കൊണ്ടാണ് അവൾ രക്ഷപെട്ടത്... പക്ഷെ ദൈവം അവളെ മാത്രം ജീവിതത്തിലെക്കു തിരിച്ചു കൊണ്ട് വന്നപ്പോൾ ആ ജീവിതം അവൾക്കായി മാറ്റി വച്ചത് അനാഥത്വം ആയിരുന്നു എന്ന സത്യം ഉൾക്കൊള്ളാനുള്ള കരുത്ത് ആ എട്ടു വയസ്സ്കാരിയുടെ കുഞ്ഞു മനസ്സിന് ഇല്ലായിരുന്നു... മനസ്സിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട ആ കൊച്ചു കുട്ടിക്ക് ബന്ധുക്കളും നാട്ടുകാരും അധികം വൈകാതെ തന്നെ ഒരു ഓമനപ്പേരു കൂടി ചാർത്തി കൊടുത്തു.. ''ഭ്രാന്തി..."
ശരീരത്തിലെ മുറിവുകൾ കാലം മായ്ക്കുമെന്ന് ഉറപ്പായിരുന്നു.. എന്നാൽ മനസ്സിൽ ഉണ്ടാകുന്ന ചില മുറിവുകൾ ഉണങ്ങാൻ അത് പര്യാപ്തമല്ല.. ആറു മാസത്തോളം അവൾ ഹോസ്പിറ്റലിൽ അതിനായി ട്രീറ്റ്മെന്റ്ൽ കഴിഞ്ഞു.. പതിയെ അവൾ റിക്കവർ ആയി തുടങ്ങി... ഏകദേശം ഒരു വർഷം നീണ്ട ചികിത്സയും അവളുടെ അമ്മമ്മയുടെ പ്രാർത്ഥനയും

💬 Comments

View all comments