0%

Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]

Author : രാജാ Read All Parts 1.6K
ദൈവം കേട്ടു...ഭദ്രയെ, അവരുടെ പഴയ അമ്മുവിനെ ദൈവം അവർക്കു തിരിച്ചു നൽകി...അവർ ആയിരുന്നു ഭദ്രയ്ക്ക് പിന്നെ എല്ലാം...അമ്മമ്മയുടെ തണലിൽ അവൾ എല്ലാം മറക്കാൻ ശ്രമിച്ചു.... അച്ഛനും അമ്മയും അനിയനും പാതി വഴിയിൽ വിട്ടു പോയ ജീവിതയാത്രയിൽ ഭദ്രക്ക് സ്വാന്തനവും തുണയും ആയി അവർ നിന്നു.. എന്നാൽ ദൈവം അവിടെയും ക്രൂരത കാണിച്ചു...വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന ആ പാവത്തെകൂടി ദൈവം ഭദ്രയിൽ നിന്നും അടർത്തിമാറ്റി എന്നന്നെക്കുമായി... അമ്മമ്മയുടെ മരണശേഷം അവൾ തീർത്തും ഒറ്റപ്പെട്ടുപ്പോയിരുന്നു... അനാഥത്വത്തിന്റെ ഭീകരമുഖം പത്താം വയസ്സിൽ അവൾ ശരിക്കും അനുഭവിച്ചറിഞ്ഞു... പതിയെ ഭദ്ര അമ്മവീട്ടുകാർക്കു ഒരു ഭാരമായി തുടങ്ങി.. അവളുടെ അവിടുത്തെ ദുസ്സഹമായ ജീവിതം നേരിട്ട് കണ്ട സുരേന്ദ്രൻ അങ്കിൾ അവളെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു... സ്വന്തം അനിയന്റെ കുഞ്ഞിന്റെ ദയനീയതക്കു നേരെ കണ്ണടയ്ക്കാൻ മാത്രം ദുഷ്ടൻ ആയിരുന്നില്ല അദ്ദേഹം... ഭാനുമതി ആന്റിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുo അദ്ദേഹം ഭദ്രയെ കൂടെക്കൂട്ടി... അമ്മവീട്ടിലേക്കാൾ കഠിനം ആയിരുന്നു ആ വീട്ടിലെ ഭദ്രയുടെ ജീവിതം.. രക്തബന്ധത്തിനപ്പുറം ഒരു മനുഷ്യജീവി എന്ന പരിഗണന പോലും അവൾക്ക് ആ വീട്ടിൽ കിട്ടിയിരുന്നില്ല..അത്രയേറെ അവളെ ആ സ്ത്രീ കഷ്ട്ടപ്പെടുത്തി.. ഇപ്പോഴും ആ അവസ്ഥക്ക് മാറ്റം ഒന്നും വന്നിട്ടില്ല...കയറി ചെല്ലാനോ അഭയo തരാനോ ആശ്രയിക്കാനോ ആരുമില്ലാതിരുന്ന ആ കുട്ടിക്ക് എല്ലാ വേദനയും സഹിക്കേണ്ടി വന്നു.."" "അപ്പോൾ സുരേന്ദ്രനങ്കിൾ ഇതിനെല്ലാം കൂട്ട് നിന്നോ..... '' അത് വരെ സ്വന്തം ഗർജ്ജനത്താൽ ശബ്ദംമുഖരിതമാക്കിയിരുന്ന പ്രകൃതിയെ എന്റെ വാക്കുകൾക്ക് കാതോർക്കാൻ എന്ന പോലെ മഴ തന്റെ ഉഗ്രസ്വരൂപം വെടിഞ്ഞു മൂകമാക്കിയിരുന്നു.. പെട്ടന്ന് ഞാൻ അങ്ങനെ ചോദിച്ചപ്പോൾ എന്റെ ശബ്ദം

💬 Comments

View all comments