Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
ഇടറിയതായി എനിക്ക് അനുഭവപ്പെട്ടു...ഏട്ടത്തിക്കും അത് മനസ്സിൽ ആയിക്കാണും എന്ന് എനിക്ക് തോന്നി..
"അദ്ദേഹത്തിന് എത്ര സമയം അവളെ നോക്കിയിരിക്കാൻ പറ്റും..
അങ്കിൾ വീട്ടിൽ ഉള്ളപ്പോഴും ആന്റിയുടെ അവളോടുള്ള പെരുമാറ്റം വളരെ ക്രൂരമായിരുന്നു..അപ്പോൾ അദ്ദേഹം ഇല്ലാത്തപ്പോൾ എന്തായിരുന്നിരിക്കും എന്ന് നമുക്ക് തന്നെ ഊഹിക്കാല്ലോ..അവളുടെ പേരും പറഞ്ഞു അവർ തമ്മിൽ എപ്പോഴും വഴക്ക് ഉണ്ടാകുമായിരുന്നത്രേ.ഒരു പെൺകുട്ടിയായ അവൾ നാളെ തങ്ങൾക്കു ഒരു ബാധ്യത ആയി തീരും എന്ന ആ ഇനിയും കാലഹരണപ്പെടാത്ത ചിന്താഗതി തന്നെയാണ് ആന്റിയേയും അലട്ടിയിരുന്നത്...
എല്ലു മുറിയെ വീട്ടുവേല ചെയ്യണമെങ്കിലും കഴിക്കാൻ ആഹാരവും മഴയും വെയിലും കൊള്ളാതെ കിടക്കാൻ ഒരിടവും, അത് മാത്രം ആയിരുന്നു അവൾക്ക് ആ വീട്...
മീനാക്ഷിയിലൂടെ ആണ് ഞാൻ ഭദ്രയെപ്പറ്റി
കൂടുതൽ ആയി അറിഞ്ഞത് അതും കുറച്ചു കാലം മുൻപ്.... വിവാഹശേഷം അധികം ദിവസം ആകാതെ തന്നെ ദിനേഷ്നോടൊപ്പം വിദേശത്തേക്ക് മീനാക്ഷി പോയിരുന്നു.. പിന്നെ ലീവിന് വരുമ്പോൾ ഉള്ള അടുപ്പം മാത്രം ഭദ്രയുമായി.... അവര് തമ്മിൽ നല്ല കൂട്ട് ആയിരുന്നു.... അപ്പോളൊക്കെ ലാൻഡ് ലൈൻൽ വിളിക്കുമ്പോൾ വീട്ടിൽ ആന്റി ഇല്ലെങ്കിൽ ചിലപ്പോൾ അവൾ ആയിരിക്കും ഫോൺ എടുക്കുക..അപ്പോൾ കിട്ടുന്ന കുറച്ചു സമയംമാത്രം ആണ് അവർക്കു സംസാരിക്കാൻ കഴിയാറുള്ളത്..ദിനേഷ്ൽ നിന്നും ഭദ്രയെപ്പറ്റി അറിഞ്ഞപ്പോൾ തോന്നിയ അനുകമ്പ തന്നെയാണ് മീനാക്ഷിയെയും അവളുമായി അടുപ്പിച്ചത്..എന്നെയും.. ഇപ്പോൾ നിന്നെയും..
(അവസാനം അത് പറഞ്ഞപ്പോൾ ഏട്ടത്തി ഒരു നിമിഷം ഒന്നും മിണ്ടിയില്ല.)23 വയസ്സ് കഴിഞ്ഞു കാണും അവൾക്കിപ്പോൾ...
എട്ടു വയസ്സിൽ മനസ്സിലേറ്റ മുറിവുകളുമായി ഇന്നും ജീവിക്കുകയാണ് അവൾ..
ചെറിയ കുട്ടി ആയിരുന്നപ്പോൾ അമ്മയുടെ ആഗ്രഹപ്രകാരം ആയിരുന്നു അവൾ നൃത്തം പഠിച്ചു
💬 Comments
View all comments