0%

Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]

Author : രാജാ Read All Parts 1.5K
"Sir may I...." ക്യാബിന്റെ വാതിൽക്കൽ വന്നു നിൽക്കുന്ന വനജ ചേച്ചിയുടെ ശബ്ദം ആണ് എന്നെ വൈഗയെപ്പറ്റിയുള്ള ചിന്തകളിൽ നിന്നും ഉണർത്തിയത്... "Yes come in...sit.. " "എന്താ sir വരാൻ പറഞ്ഞതു..." എന്റെ മുന്പിൽ ഇരുന്നു കൊണ്ട് അവർ ചോദിച്ചു.... "വേറെ ഒന്നുമല്ല.. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ എന്താണ് നടക്കുന്നതു...നിങ്ങൾക്കൊക്കെ ഇത് എന്ത് പറ്റി...സെലിനുമായി എന്താ എല്ലാർക്കും പ്രോബ്ലെം....?? " വിളിപ്പിച്ച കാര്യമെന്തന്നു മനസ്സിലായത് കൊണ്ടാകാം വനജ ചേച്ചിയുടെ മുഖത്ത് ഒരു പരുങ്ങൽ ഞാൻ കണ്ടു...
"സർ അതു.. പിന്നെ....." അവർ മറുപടി പറയാൻ മടിച്ചു... "എന്താണ് കാര്യമെങ്കിലും പറയു...ഈ ഓഫീസിൽ നമ്മൾ എല്ലാവരും ഒരു official relationship നുമപ്പുറം വളരെ ഫ്രണ്ട്‌ലി ആയിട്ടാണ് പെരുമാറാറുള്ളതു...അതു പോലെ ഒരു അന്തരീഷം നമ്മൾ എല്ലാവരും ഇഷ്ട്ടപ്പെടുന്നു...എന്നിട്ടും നിങ്ങൾ എല്ലാവരും കൂടി ഒരാളെ മാത്രം ഇങ്ങനെ അകറ്റി നിർത്തുന്നത് എന്തു കൊണ്ടാന്നു എനിക്ക് മനസ്സിലാകുന്നില്ല...സെലിൻ ഇവിടെ വന്നിട്ട് അധികം നാളുകൾ ആയിട്ടില്ല... വളരെ നല്ല രീതിയിൽ മുന്നോട്ട് പോയികൊണ്ടിരുന്ന നിങ്ങൾക്ക് ഇപ്പൊ എന്ത് പറ്റി.....?? " "അതു sir... വേറെ ഒന്നുമല്ല..ഞങ്ങൾ സെലിനെപ്പറ്റി ഒരു കാര്യം അറിഞ്ഞു...അതു ശരിയാണെന്ന് ഞങ്ങൾക്ക് പിന്നീട് മനസ്സിലായി...അതാ...."" "എന്തു കാര്യം.. നിങ്ങൾ അതു പറയൂ..."" "അതിപ്പോ എങ്ങനെയാ sir നോട്‌ പറയുക..അതു മടിച്ചിട്ടാ ഞാൻ... "" "എന്താന്നെങ്കിലും നിങ്ങൾ പറയൂ..." പിന്നെയും മടിച്ചു നിൽക്കുന്ന അവരെ ഞാൻ നിർബന്ധിച്ചു.... "Sir.. ആ പെൺകൊച്ചു നമ്മൾ വിചാരിക്കുന്ന പോലെ ഒന്നുമല്ലാ... ആ കുട്ടി മറ്റേ തരക്കാരിയാ....."" "നിങ്ങൾ എന്താണ് പറഞ്ഞു വരുന്നതു.....എനിക്ക് മനസ്സിലായില്ലാ....""

💬 Comments

View all comments