0%

Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]

Author : രാജാ Read All Parts 1.6K
അവർ എന്താണ് പറയാൻ പോകുന്നതെന്നറിയാനുള്ള എന്റെ ജിജ്ഞാസ കൂടി വന്നു...
"അതെ സാറേ... ഈ പെണ്ണുങ്ങളു തമ്മിലു പ്രേമിക്കുന്ന ആ ഏർപ്പാട് ഇല്ലേ.....?? അതു തന്നെ...ലെസ്ബിയൻ......"" വളരെ പതിയെ ശബ്ദം താഴ്ത്തി ആണ് അവർ അതു പറഞ്ഞത്... "What.... നിങ്ങളോട് ആരാ ഇതൊക്കെ പറഞ്ഞേ..." അവർ സെലിനെപ്പറ്റി പറഞ്ഞ കാര്യം എന്നിൽ ഞെട്ടൽ ഉളവാക്കിയെങ്കിലും ഞാൻ അവരോടു ദേഷ്യത്തോടെ ചോദിച്ചു..... "അതെ സാറെ...ഞാൻ പറഞ്ഞതു സത്യമാണ്...ഞങ്ങളോട് ഈ കാര്യം പറഞ്ഞതു നമ്മുടെ നീതുവാണ്.... ആ സെലിന്റെ ആന്റിയുടെ വീടിന്റെ അടുത്ത് താമസിക്കുന്നതു നീതുവിന്റെ ബന്ധുവീട്ടുകാരാ...അവരിൽ നിന്നാ നീതു ഈ കാര്യം അറിഞ്ഞതു...ആ വീട്ടിൽ സെലിനും അവളുടെ ഒരു കൂട്ടുകാരിയും മാത്രമേ ഇപ്പൊ താമസം ഉള്ളു .. ആ കൂട്ടുകാരി പെണ്ണ് ആണ് മറ്റേ കക്ഷി.......ആന്റി എന്നു പറയുന്ന ആ സ്ത്രീ വല്ലപ്പോഴെ അവിടെ വരാറുള്ളൂ...അവർ അവരുടെ മകളുടെ കൂടെയാണ് താമസിക്കുന്നത്... സെലിനും ആ കൂട്ടുകാരി പെൺകൊച്ചുഉം മുൻപും അവിടെ ആ വീട്ടിൽ ഇടയ്ക്കിടെ വരികയും ഒരുമിച്ചു താമസിക്കാറും ഉണ്ടത്രേ.... ചുറ്റുവട്ടത്തുള്ളവർക്കൊക്കെ അന്നേ ഒരു സംശയം ഉണ്ടായിരുന്നു..കൂടുതൽ ഒന്നും എനിക്കറിയില്ല സാറേ,, എന്തായാലും സംഗതി ഉള്ളതാ...... "" എന്തോ വലിയ ഒരു കാര്യം കണ്ടെത്തി വിവരിച്ച അഭിമാനത്തോടെ വനജ ചേച്ചി പറഞ്ഞു നിർത്തി..... നീതു ഓഫീസിലെ സ്റ്റാഫ്‌ ആണ്... വനജ ചേച്ചി പറഞ്ഞത് സത്യമാണോ എന്നു നീതുവിനോട്‌ കൂടി ചോദിച്ചു ഞാൻ വ്യക്തമാക്കി...ഓഫീസിൽ എല്ലാവരും ഈ കാര്യം വിശ്വസിച്ച മട്ടാണ്.. അതാണ് അവരുടെ സെലിനോടുള്ള ഇപ്പോഴത്തെ ഈ പെരുമാറ്റത്തിന്റെ കാരണം... ഇന്ന് ഈ കാര്യം വനജ ചേച്ചി മാഡത്തിനോടും

💬 Comments

View all comments