Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]
സൂചിപ്പിച്ചിരുന്നു.. എന്നാൽ മാഡം അതു കാര്യമാക്കിയില്ല എന്നു എന്നോട് പറഞ്ഞു.....എന്തുണ്ടെങ്കിലും സെലിനുമായി സംസാരിച്ചു ക്ലിയർ ചെയ്യാനാണ് മാഡം ആവശ്യപ്പെട്ടത്....
As a friend ആ കുട്ടി എന്നോട് ചിലപ്പോൾ സത്യം പറഞ്ഞേക്കുമെന്നും, in case ഇനി നമ്മൾ അറിഞ്ഞത് സത്യം തന്നെ ആണെങ്കിൽ പോലും അതിന്റെ പേരിൽ ആ കുട്ടിയെ ആരും മോശം പറയാനോ ഒറ്റപ്പെടുത്താനോ പാടില്ല എന്നും മാഡം പറഞ്ഞു...
അല്ലേലും സ്വവർഗരതി എന്നു പറയുന്നത് ഒരു പാപം ഒന്നുമല്ലല്ലോ.. അതും നമ്മുടെ നാട്ടിൽ നിയമം അംഗീകരിച്ചിട്ടുള്ളതാണ്.. അങ്ങനെയുള്ളവരുടെതും കൂടി ആണ് ഈ ലോകം.. അവരെ അതിന്റെ പേരിൽ വേർതിരിച്ചു കാണുന്ന നമ്മുടെ സമൂഹത്തിന്റെ മനോഭാവത്തോടു എനിക്കും യോജിപ്പില്ലാ...എന്തായാലും ഈ കാര്യം സെലിനോട് തന്നെ സംസാരിച്ചു ക്ലിയർ ചെയ്യാൻ ഞാൻ തീരുമാനിച്ചു..
അല്ലെങ്കിലും നമ്മുടെ സുഹൃത്തിനെപ്പറ്റി ഒരു കാര്യം നമ്മൾ അറിഞ്ഞാൽ മറ്റുള്ളവരോട് പാടി നടക്കാതെ അതിനെപ്പറ്റി ആ സുഹൃത്തിന്റെ അടുത്ത് തന്നെ ചോദിക്കുന്നതാണ് ശരി...
നല്ലൊരു സൗഹൃദത്തിൽ അതു തന്നെയാണ് വേണ്ടത് എന്നു ഞാൻ വിശ്വസിക്കുന്നു...
ഈ കാര്യം ഓഫീസിൽ വച്ചു സംസാരിക്കുന്നതിനെക്കാൾ നല്ലത് പുറത്തു വച്ചാകുന്നതാണെന്ന് എനിക്ക് തോന്നി....
പിറ്റേ ദിവസം ഓഫീസിൽ നിന്നും പോരുമ്പോൾ ഞാനും സെലിനും ഒരുമിച്ചായിരുന്നു...സെലിന്റെ ടു വീലർ സർവീസ്നു കൊടുത്തിരിക്കുന്നതിനാൽ ഞാൻ അന്ന് അവളെ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു...മുൻപ് ഒന്നു രണ്ട് തവണയും ഞാൻ സെലിനെ ലിഫ്റ്റ് കൊടുത്തിരുന്നു...ഞങ്ങൾ തനിച്ചുള്ള ആ സന്ദർഭം തന്നെ എന്റെ മനസ്സിൽ ഉള്ളതെല്ലാം സെലിനോട് ചോദിക്കാൻ ഞാൻ തിരഞ്ഞെടുത്തു....
ശരിക്കും പറഞ്ഞാൽ ഒരു പതിനഞ്ചു മിനുട്ട് ഡ്രൈവ് മാത്രമേ ഉള്ളൂ ഓഫീസിൽ
💬 Comments
View all comments