0%

Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]

Author : രാജാ Read All Parts 1.6K
മുഖം വിവർണമായി...
""എന്താ അനന്തു ചോദിച്ചത്...??? "' സെലിന്റെ ആ നോട്ടം നേരിടാൻ ആകാതെ ഞാൻ ഒന്ന് പതറി... കർചീഫെടുത്ത് നെറ്റിയിലെ വിയർപ്പു തുടക്കുന്ന സെലിന്റെ മുഖത്തു അതു വരെയും കാണാത്ത ഭാവമാറ്റം വകവയ്ക്കാതെ ഞാൻ സംസാരിക്കാൻ ശ്രമിച്ചു... "താൻ എന്തിനാ ഇത്രക്കും വിറക്കുന്നത്... "" ഞാൻ ജ്യൂസ്‌ ഗ്ലാസ്സ് വീണ്ടും ചുണ്ടോടു ചേർത്തു... ഒരു വരണ്ട ചിരി എനിക്ക് സമ്മാനിച്ച് സെലിൻ കയ്യിലെ ഗ്ലാസ്സിൽ നിന്നും അല്പം ജ്യൂസ്‌ കൂടി കുടിച്ചു... "പെട്ടന്ന് അനന്തു അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ഒന്ന് disturbed ആയി എന്നുള്ളത് സത്യം...അതു വേറെ ഒന്നും കൊണ്ടായിരുന്നില്ല...ഓഫീസിലെ മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞറിഞ്ഞ് നാളെ ഒരു പക്ഷെ അനന്തു ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു...അതു പോലെ തന്നെ സംഭവിച്ചപ്പോൾ ഒന്ന് വല്ലാണ്ട് ആയി.. അത്രേ ഉള്ളു..."" അവളുടെ തണുത്ത മറുപടിക്കു എന്തു പറയണമെന്നറിയാതെ ഞാൻ നിശബ്ദനായി നിന്നു.... ""സ്വവർഗാനുരാഗം കുറ്റമൊന്നുമല്ലല്ലോ...നമ്മുടെ നാട്ടിലെ നിയമത്തിനു എതിരുമല്ല...പിന്നെന്തിനാ ന്യൂക്ലിയർ ബോംബ് ഒളിപ്പിച്ചിട്ടുണ്ടോ?? എന്ന ശൈലിയിൽ ഒരു ചോദ്യം... "" പെട്ടന്ന് സെലിന്റെ ആ ഉറച്ചവാക്കുകൾ അവിടെ മുഴങ്ങി കേട്ടു.. ""എനിക്ക് എന്റെതായ ഇഷ്ട്ടങ്ങൾ ഉണ്ട്...അതു തീർക്കുന്ന ചില അതിർ വരമ്പുകൾ ഉണ്ട്...അതിനപ്പുറത്തേക്ക് കടന്നു വരാൻ ഞാനാരെയും അനുവദിക്കില്ല... അനന്തുവിനെയും....."" ചോദിച്ചത് അബദ്ധമായിപ്പോയോ എന്ന് കരുതി ഞാൻ സെലിനെ face ചെയ്യാൻ കഴിയാതെ അവളിൽ നിന്നും മുഖം തിരിച്ചു.... "ഒരു Physical relation നു എന്നെ ഫോഴ്സ് ചെയ്തതിന്റെ പേരിൽ ദീപകുമായി ഞാൻ ബ്രേക്ക്‌ അപ്പ്‌ ആയതും നിന്നെ സംശയിപ്പിച്ചിട്ടുണ്ടാകും അല്ലെ..?? "" (ദീപക്

💬 Comments

View all comments