0%

Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]

Author : രാജാ Read All Parts 1.6K
സെലിന്റെ ബോയ്ഫ്രണ്ട് ആയിരുന്നു... മൂന്നു മാസം മുൻപ് ആണ് അവർ തമ്മിൽ ബ്രേക്അപ്പ്‌ ആയത്...) കത്തികയറുന്ന സെലിനോട്‌ ഒന്നും പറയാനാകാതെ ഞാൻ പുറത്തു പെയ്യുന്ന മഴയിലേക്ക് കണ്ണും നട്ടു നിന്നു.... "അതാണ്‌ കാര്യമെങ്കിൽ,, അതിപ്പോ ദീപക് എന്നല്ല ആരായിരുന്നാലും അവർ ആഗ്രഹിക്കുന്നത് കിട്ടാൻ പോണില്ല... 'കാരണം എന്നെ സൂക്ഷിക്കേണ്ടത് ഞാൻ തന്നെയാണെന്ന' ബോധം വ്യക്തമായുള്ള ഒരു പെണ്കുട്ടിയാണ് ഞാൻ......"" അതു പറയുമ്പോൾ പെട്ടെന്നുള്ള കോപവും സങ്കടവും കാരണം അവളുടെ അധരങ്ങളും കവിളുകളും വിറ കൊള്ളുന്നുണ്ടായിരുന്നു.... ""സെലിൻ നീ ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്തിനാ...നിന്നെപ്പറ്റി ഒരു കാര്യം അറിഞ്ഞപ്പോൾ അതു നിന്നോട് തന്നെ ചോദിച്ചു ക്ലിയർ ചെയ്യണമെന്ന് എനിക്ക് തോന്നി...അല്ലാതെ താൻ മറക്കാൻ ഇഷ്ട്ടപ്പെടുന്ന കാര്യങ്ങൾ വീണ്ടും ഓർമിപ്പിച്ചു നിന്നെ ഡിസ്റ്റർബ് ചെയ്യണം എന്നു ഞാൻ ഒരിക്കലും കരുതിയില്ല... ഞാൻ ചോദിച്ചത് നിന്നെ വിഷമിപ്പിച്ചുവെങ്കിൽ ഐ ആം റിയലി സോറി... "" ഞാൻ സെലിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു... "താൻ അങ്ങോട്ട്‌ ഇരുന്നേ... "' അപ്പോഴും കോപം കൊണ്ട് വിറച്ചിരുന്ന സെലിന്റെ കയ്യിൽ പിടിച്ചു അവളെ ഞാൻ സോഫയിൽ ഇരുത്തി ഞാനും അവളുടെ അടുത്തിരുന്നു...
അതു വരെയും ദേഷ്യം പ്രകടമായിരുന്ന സെലിന്റെ കണ്ണുകളിൽ പതിയെ കണ്ണീരിന്റെ ലാഞ്ചന ഞാൻ കണ്ടു....ദീപകിന്റെ ഓർമ്മകൾ അവളെ വിഷമിപ്പിച്ചു എന്ന് എനിക്ക് മനസ്സിലായി...ഏകദേശം ഒരു വർഷം മാത്രം നീണ്ടു നിന്ന റിലേഷൻ ആയിരുന്നു അവരുടെത്...പക്ഷെ ആ കുറഞ്ഞ സമയം കൊണ്ട് തന്നെ സെലിൻ അവനുമായി ഒരുപാട് അടുത്തിരുന്നു...അല്ലേലും പെൺകുട്ടികൾ ഒരാളെ ഇഷ്ട്ടപ്പെട്ടു കഴിഞ്ഞാൽ,, അവനോടു വിശ്വാസം തോന്നിയാൽ പിന്നെ അവൻ ആയിരിക്കും അവളുടെ ലോകം..എന്നാൽ ദീപക്നു

💬 Comments

View all comments