0%

Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]

Author : രാജാ Read All Parts 1.6K
വേണ്ടിയിരുന്നത് തന്റെ ശരീരം മാത്രമായിരുന്നു എന്ന് അല്പം വൈകിയെങ്കിലും സെലിൻ മനസ്സിലാക്കി...അതോടെ ആ റിലേഷൻ അവിടെ അവസാനിച്ചു....മിഴികൾകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങിയ നീർത്തുള്ളികളെ ഞാൻ തൂവാല കൊണ്ട് തുടച്ചു കൊടുത്തപ്പോൾ സെലിൻ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു...അല്പം കഴിഞ്ഞപ്പോൾ യാത്ര പറഞ്ഞു പോകാൻ വേണ്ടി എഴുന്നേറ്റ എന്റെ കൈകളിൽ പിടിച്ചു തടഞ്ഞു കൊണ്ട് സെലിനും എഴുന്നെറ്റു... "തിരക്കില്ലങ്കിൽ കുറച്ചു നേരം കൂടി എന്റെ കൂടെ ഇരിക്കുമോ.... I have to talk to you...'" കരഞ്ഞു കലങ്ങിയ കണ്ണുകളോടെ സെലിൻ അതു പറയുമ്പോൾ എനിക്ക് നോ പറയാൻ സാധിച്ചില്ലാ.. ഒരു പക്ഷെ അവളുടെ മനസ്സിലെ വിഷമങ്ങളെല്ലാം എന്റെ അടുത്ത് തുറന്നു പറഞ്ഞാൽ അതു അവൾക്കൊരു ആശ്വാസമാകുമെന്ന് ഞാൻ കരുതി.. അവളിൽ നിന്നും പിൻവലിക്കുവാൻ ശ്രമിച്ച എന്റെ കൈകൾ കൂട്ടിപിടിച്ചു കൊണ്ട് തന്നെ സെലിൻ തുടർന്നു... "അനന്തു,, you know one thing...ഞാനും ദീപക്കും പിരിയാൻ, മായയും ആയുള്ള എന്റെ അടുപ്പവും ഒരു കാരണമായിരുന്നു... ഞാനും മായയും തമ്മിലുള്ള ബന്ധത്തെകുറിച്ച് ഇങ്ങനെയൊക്കെ ആദ്യം എന്നോട് ചോദിച്ചതും അവൻ തന്നെയായിരുന്നു....അന്ന് ഞാൻ ഒരുപാട് വിഷമിച്ചിരുന്നു..എന്നാൽ എന്നെ മനസ്സിലാക്കാൻ സാധിക്കാത്ത ഒരാൾ എന്നെ വിട്ട് പോയതോർത്ത്‌ ഞാൻ എന്തിനു വിഷമിക്കണം എന്ന് എനിക്ക് പിന്നീട് മനസ്സിലായി... ഞാൻ ഇങ്ങനെയൊക്കെ ആണെന്നറിഞ്ഞിട്ടും നിനക്ക് എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ അനന്തു.. എന്നെ നിനക്ക് ഇഷ്ട്ടപ്പെടാൻ കഴിയുന്നുണ്ടോ... "' നിഷ്കളങ്കമായി എന്റെ കണ്ണിൽ തന്നെ നോക്കി എന്നോട് ചേർന്ന് നിന്നു കൊണ്ട് അതു ചോദിച്ച സെലിനെ ഞാൻ മറുപടി നൽകിയത് ഒരു പുഞ്ചിരിയോടെ ആയിരുന്നു.... "നീ

💬 Comments

View all comments