0%

Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]

Author : രാജാ Read All Parts 1.6K
സെലിൻ...നീ പെട്ടന്നങ്ങനെ ചെയ്ത്പ്പോൾ ഞാൻ... അല്ലാതെ വേറെ ഒന്നുമില്ല.. I am all right... "" എന്റെ അമ്പരപ്പു മറക്കുവാൻ ഞാൻ ശ്രമിച്ചു.. "എന്നാലും എന്ത് കിടിലം ബോഡിയാ നിന്റെ അനന്തു....എനിക്ക് ശരിക്കും ഫീൽ ചെയ്തുട്ടോ....."" എന്റെ പതർച്ച ഇനിയും മാറിയിട്ടില്ല എന്ന് സെലിനു മനസ്സിലായിരുന്നു.... അവിടെ നിന്നും ചൂളാൻ തുടങ്ങിയതോടെ പോകുവാണ് എന്ന് പറഞ്ഞു ഇറങ്ങാൻ നിന്ന എന്നെ സെലിൻ വീണ്ടും തടഞ്ഞു... "എവിടേക്കാ ഇത്ര ധൃതിയിൽ പോകുന്നെ..... അവിടെയിരിക്ക്...പുറത്തു നല്ല മഴയാ... മായ വരട്ടെ... അവളെ ഇത് വരെയും കണ്ടിട്ടില്ലല്ലോ നീ... പരിചയപ്പെട്ടിട്ടു പോകാം...."" അവളുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ അവിടെ ഇരുന്നു... ഗ്ലാസ്സിലെ ജ്യൂസ്‌ മുഴുവനും അവൾ എന്നെകൊണ്ട് നിർബന്ധിച്ചു കുടിപ്പിച്ചു.... "നിന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയോ അനന്തു... "" മായയുമായുള്ള അവളുടെ റിലേഷനെപ്പറ്റിയുള്ള സംസാരത്തിലേക്ക് ഞങ്ങൾ വീണ്ടും മടങ്ങി വന്നു.... "നീ അതു മറന്നേക്ക്...ഞാൻ അതു അറിയാതെ... "" "അതെ അനന്തു നിനക്ക് ഇനിയും അറിയില്ല... പക്ഷെ നീ അറിയണം.... മറ്റുള്ളവരെല്ലാവരെയും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല.... ദീപക് പോലും എന്നെക്കുറിച്ചു മനസ്സിലാക്കാതെ പോയത്...
നിന്നോട് അതു പറയാൻ എനിക്ക് മടിയില്ല അനന്തു....""പുറത്തെ മഴയുടെ ശബ്ദവിന്യാസങ്ങൾക്കിടയിലും സെലിന്റെ വാക്കുകൾ ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു.. ""ഈ കോരിചൊരിയുന്ന മഴയത്ത് നമ്മൾ തണുത്ത ജ്യൂസ്‌ കുടിക്കുന്നത് കാണുന്നവർക്ക് ഭ്രാന്തായി തോന്നാം...പക്ഷെ അതു നമ്മുടെ ഇഷ്ട്ടം. നമ്മുടെ തീരുമാനം... രണ്ട് പെൺകുട്ടികൾക്ക് ഒന്നിച്ചു കൂട്ട്കൂടാൻ പാടില്ലേ,, ഒന്നിച്ചു നടക്കാൻ പാടില്ലേ,, ഒന്നിച്ചൊരു റൂമിൽ കഴിയാൻ പാടില്ലേ...?? 'ഇല്ലാ,,' എന്നാണ് ഉത്തരം എങ്കിൽ മറ്റുള്ളവർ പറയുന്നതാണ് ശരി... ഞങ്ങൾ

💬 Comments

View all comments