Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]
മായയോട് ചോദിച്ചു.....
"എനിക്കെന്തു കുഴപ്പം സെലിൻ... "
അതു പറയുമ്പോൾ മായയുടെ കണ്ണു നിറഞ്ഞത് ഞാൻ കണ്ടു....
ഇടയ്ക്കു ഒന്ന് തോർന്നു എന്ന് തോന്നിപ്പിച്ച മഴ വീണ്ടും ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു....
മഴയിലേക്ക് കണ്ണും നട്ടിരുന്നു കൊണ്ട് സെലിൻ പറഞ്ഞു തുടങ്ങി.....
"ഇത് പോലെ മഴയുള്ള ഒരു ദിവസം ആണ് ഞാൻ മായയെ ആദ്യമായി കാണുന്നത്...
ഹോസ്റ്റലിന്റെ വരാന്തയിൽ നിന്ന് ചാറ്റൽ മഴ മുഖത്തടിക്കുന്നതറിയാതെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന മായയെ കണ്ടപ്പോൾ എന്നെപ്പോലെ മഴയെ ഇത്രെയുമധികം സ്നേഹിക്കുന്ന പെൺകുട്ടിയെ ഒന്ന് അടുത്തറിയാമല്ലോ എന്ന് കരുതി ഞാൻ അവളുടെ അരികിലേക്ക് ചെന്നു....'''
സെലിൻ അതു പറയുമ്പോൾ തല കുനിച്ചിരുന്നിരുന്ന മായയുടെ മുടിയിഴകളിൽ പതിയെ തലോടുന്നുണ്ടായിരുന്നു....
"അടുത്തേക് ചെന്ന ഞാൻ മായയുടെ കണ്ണുകളിൽ കണ്ടത് മഴയോടുള്ള പ്രണയമായിരുന്നില്ല,, മറിച്ച് ഭീതിയായിരുന്നു..
എല്ലാവരെയും ഭീതിയോടെ മാത്രം കാണുന്ന ഒരു പെൺകുട്ടി...അതായിരുന്നു ഞാൻ അന്ന് പരിചയപ്പെട്ട മായ...."
സെലിൻ പറഞ്ഞത് കേട്ട് ഞാൻ മായയെ നോക്കി... തല കുനിച്ചിരുന്ന് ഏതോ ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണ് അവളെന്ന് എനിക്ക് തോന്നി....
""ഞാൻ കുത്തി കുത്തി ചോദിച്ചപ്പോൾ ആണ് സ്വന്തം ദുരന്തകഥകൾ ഇവൾ എന്നോട് പറയുന്നത്....ഒരു മലയോരഗ്രാമത്തിലാണ് ഇവളുടെ വീട്...
ഒരു ഉരുൾ പൊട്ടലിൽ അച്ഛനെയും ചേട്ടനേയും നഷ്ട്ടപ്പെട്ടപ്പോഴാണ് ഇവളുടെ കഷ്ട്ടകാലം ആരംഭിക്കുന്നത്.... ""
പൊടുന്നനെ മായ എഴുന്നേറ്റു എന്നെയും സെലിനെയും നോക്കി...
""സോറി ഞാനിപ്പോൾ വരാം...കടയിൽ നിന്ന് ബാലൻസ് വാങ്ങാൻ മറന്നു...""
കുടയെടുത്ത് അവൾ പോകാൻ തിരിഞ്ഞതും സെലിൻ ചിരിച്ചു കൊണ്ട് പറഞ്ഞു...
'"നല്ല മഴയും കാറ്റുമാ പെണ്ണേ....""
""നീ എന്റെ കൂടെ ഉള്ളടത്തോളം കാലം ഒരു
💬 Comments
View all comments