Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]
പേമാരിയെയും കൊടുങ്കാറ്റിനെയും എനിക്ക് പേടിയില്ല മോളെ....."''
അതും പറഞ്ഞ് മായ സെലിന്റെ കവിളിൽ ചുംബിച്ചു കൊണ്ട് പുറത്തേക്കു പോയി...
""ഓരോ വാക്കിനും ഓരോ ചുംബനം ആണല്ലോ...?? "'
എന്റെ ചോദ്യം കേട്ടതും സെലിൻ എന്നെ ഒരു കുസൃതിചിരിയോടെ നോക്കി തണുത്തു തുടങ്ങിയ ചായ ഒരു കവിൾ കൂടി കുടിച്ചു കൊണ്ടാണ് അതിനു മറുപടി പറഞ്ഞത്....
"കുഞ്ഞുനാളു മുതലേ അവൾക്കൊരു ശീലമുണ്ടായിരുന്നു...രാവിലെ ഉണർന്നു കഴിഞ്ഞാലും രാത്രി ഉറങ്ങുന്നതിനു മുൻപും അച്ചനും ചേട്ടനും ഉമ്മ കൊടുക്കൽ...അവർ മരിച്ചതിനു ശേഷം അവൾ ആ കാര്യം പറഞ്ഞ് എപ്പോഴും കരയമായിരുന്നു....
എന്നെ അവരായി കണ്ടാൽ മതിയെന്നു പറഞ്ഞ് ഞാൻ അവളെ ആശ്വസിപ്പിക്കും...
അങ്ങനെ കിട്ടി തുടങ്ങിയ ഉമ്മകളാ....""
സെലിന്റെ കുസൃതി നിറഞ്ഞ മിഴികൾ പൊടുന്നനെ ഈറനണിഞ്ഞു...
"നിങ്ങൾ life long മുഴുവൻ ഒരുമിച്ചായിരിക്കുമോ...?? ""
ശരിക്കും ആകാംഷയോടെയായിരുന്നു എന്റെ ആ ചോദ്യം....
"അവൾക്കിനി എന്നെ വിട്ട് പോണമെന്ന് പറഞ്ഞാലും എനിക്ക് അതിനു സാധിക്കുമെന്ന് തോന്നുന്നില്ല....
പിന്നെ അനന്തു, പരസ്പരം പോരാടുന്നവർക്കല്ല ഈ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ അർഹത... പരസ്പരം സ്നേഹിക്കുന്നവർക്കാണ്....അതിന് ജാതിയുടെയോ മതത്തിന്റെയോ എന്തിന് ലിംഗത്തിന്റെ വേർതിരിവ് പോലും നോക്കേണ്ടതില്ല..''
ദൃഡനിശ്ചയത്തോടെയുള്ള ആ ഉത്തരം എന്റെ മനസ്സിൽ ചെറിയ ഒരു തീപ്പൊരി വീഴ്ത്തിയെങ്കിലും സെലിൻ തന്നെ അത് ആണച്ചു...
"എന്റെ വിവാഹം നടക്കണമെങ്കിൽ തന്നെ ആദ്യം അവളുടെ വിവാഹം കഴിയണം....
അല്ലാതെ സ്വന്തം വീട്ടിലേക്ക് അവൾക്ക് ഇനി തിരിച്ചു പോകാൻ കഴിയില്ല അനന്തു....
അങ്ങോട്ടേക്ക് പോയാൽ അവൾ നശിച്ചു പോകും....അച്ഛനും ചേട്ടനും മരിച്ചു ഒരു വർഷത്തിനുള്ളിൽ തന്നെ ആകെ സ്വന്തം എന്ന് പറയാനുണ്ടായിരുന്ന
💬 Comments
View all comments