0%

Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]

Author : രാജാ Read All Parts 1.6K
ശരിയായിട്ടുണ്ട്... ലാസ്റ്റ് week ഇന്റർവ്യൂ അറ്റൻഡ് ചെയ്‌തിരുന്നു... അടുത്ത മാസം അവൾ ജോയിൻ ചെയ്യും... മായയുടെ ഫാമിലി ബാക്ക്ഗ്രൗണ്ടിനെപ്പറ്റി അറിഞ്ഞപ്പോൾ ആദ്യം വിഷ്ണുവിന്റെ വീട്ടുകാരുടെ ഭാഗത്തു നിന്നും എതിർപ്പ് ഉണ്ടായിരുന്നു....പക്ഷെ എല്ലാം അവൻ സോൾവ് ചെയ്തു...അവർക്ക് മായയെ ഇഷ്ട്ടമാണ് ഒരുപാട്...."" "നിന്നെകുറിച്ച് ആലോചിക്കുമ്പോൾ ഒരു ഫ്രണ്ട് എന്ന നിലയിൽ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു സെലിൻ...പക്ഷെ നിന്റെ പപ്പയാണ് മറുതലയ്ക്കൽ എന്ന് നീ ഓർക്കണം...""
അവൾ പുഞ്ചിരിയോടെ തലയാട്ടി പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.. "നീ അത് കണ്ടോ അനന്തു..അവളുടെ ചിരി? " പുറത്തേക്ക് നോക്കിയ ഞാൻ കണ്ടത് റോഡിനുമപ്പുറം ക്രോസ്സ് ചെയ്തു വരുവാൻ വേണ്ടി കുടയും ചൂടി നിൽക്കുന്ന മായയെ ആണ് ... മഴനൂല്കൾക്കുമപ്പുറം കുടകീഴിൽ, ഒരു ചിരി എപ്പോഴും തെളിഞ്ഞു കിടക്കുന്ന മായയുടെ മുഖം... ""വിഷാദത്തിലാണ്ടു പോയ അവളെ വളരെ കഷ്ട്ടപ്പെട്ടാണ് ഞാൻ ചിരിക്കാൻ പഠിപ്പിച്ചത്...ആ ചിരി മായ്ക്കാൻ ശ്രമിച്ചാൽ എന്റെ പപ്പയല്ല വേറെ ആരാണെങ്കിൽ കൂടി എനിക്ക് അതു സഹിക്കാനാവില്ല..ഞാനതിനു അനുവദിക്കുകയുമില്ല ...അങ്ങനെ സംഭവിച്ചാൽ ആ നിമിഷം ഞാൻ എന്ത് ചെയ്യുമെന്ന് എനിക്ക് പോലും പറയാനാവില്ല..."' മലവെള്ളപ്പാച്ചിൽ പോലെ ശക്തമായ വാക്കുകൾ അവളിൽ നിന്നും ഒഴുകി വന്നപ്പോൾ ഞാൻ പതിയെ അവളുടെ മുഖം എന്റെ കൈകുമ്പിളിൽ കോരിയെടുത്തു ആ നെറ്റിയിലേക്ക് ചുണ്ടുകൾ അമർത്തി പതിയെ മന്ത്രിച്ചു... ""നീയാണ് പെണ്ണ്... നിന്നെപ്പോലുള്ളവർ ഒരു നൂറു പേര് ഉണ്ടായാൽ മതി നിങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളെ തടയാൻ...""" എന്റെ കൈകുമ്പിളിൽ മുഖമമർത്തി ഒരു മാടപ്രാവിനെ പോലെ മിഴികളടച്ചു നിന്നിരുന്ന അവളിൽ നിന്ന് സന്തോഷത്തിന്റെ നീർത്തുള്ളികൾ പുറത്തു ചാടാൻ

💬 Comments

View all comments